Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

8 Al-'Anfāl ٱلْأَنْفَال

< Previous   75 Āyah   The Spoils of War      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

8:1 يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ
8:1 യുദ്ധമുതലുകളെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ ദൈവത്തിനും ‎അവന്റെ ദൂതന്നുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ദൈവഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം ‎മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ‎സത്യവിശ്വാസികളെങ്കില്‍! ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:2 إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَـٰتُهُۥ زَادَتْهُمْ إِيمَـٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
8:2 അല്ലാഹുവിന്റെ പേര്‍ കേള്ക്കു മ്പോള്‍ ഹൃദയം ഭയചകിതമാകുന്നവര്‍ മാത്രമാണ് യഥാര്ഥ് ‎വിശ്വാസികള്‍. അവന്റെ വചനങ്ങള്‍ വായിച്ചുകേട്ടാല്‍ അവരുടെ വിശ്വാസം വര്ധിാക്കും. അവര്‍ ‎എല്ലാം തങ്ങളുടെ നാഥനില്‍ സമര്പ്പി ക്കും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:3 ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقْنَـٰهُمْ يُنفِقُونَ
8:3 അവര്‍ നമസ്കാരം നിഷ്ഠയോടെ നിര്വ്ഹിക്കുന്നവരാണ്. നാം നല്കിസയതില്നിിന്ന് ‎ചെലവഴിക്കുന്നവരും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:4 أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُمْ دَرَجَـٰتٌ عِندَ رَبِّهِمْ وَمَغْفِرَةٌ وَرِزْقٌ كَرِيمٌ
8:4 അവരാണ് യഥാര്ഥവ വിശ്വാസികള്‍. അവര്ക്ക് തങ്ങളുടെ നാഥന്റെയടുത്ത് ഉന്നത സ്ഥാനമുണ്ട്. ‎പാപമോചനവും ഉദാരമായ ഉപജീവനവുമുണ്ട്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:5 كَمَآ أَخْرَجَكَ رَبُّكَ مِنۢ بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقًا مِّنَ ٱلْمُؤْمِنِينَ لَكَـٰرِهُونَ
8:5 ന്യായമായ കാരണത്താല്‍ നിന്റെ നാഥന്‍ നിന്നെ നിന്റെ വീട്ടില്‍ നിന്ന് ‎പുറത്തിറക്കിക്കൊണ്ടുപോയ പോലെയാണിത്. വിശ്വാസികളിലൊരു വിഭാഗം അതിഷ്ടപ്പെട്ടിരുന്നില്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:6 يُجَـٰدِلُونَكَ فِى ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ
8:6 സത്യം നന്നായി ബോധ്യമായിട്ടും അവര്‍ നിന്നോടു തര്ക്കി ക്കുകയായിരുന്നു. നോക്കിനില്ക്കെന ‎മരണത്തിലേക്ക് നയിക്കപ്പെടുന്നതുപോലെയായിരുന്നു അവരുടെ അവസ്ഥ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:7 وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ ٱلْحَقَّ بِكَلِمَـٰتِهِۦ وَيَقْطَعَ دَابِرَ ٱلْكَـٰفِرِينَ
8:7 രണ്ടു സംഘങ്ങളില്‍ ഒന്നിനെ നിങ്ങള്ക്ക്അ കീഴ്പ്പെടുത്തിത്തരാമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ‎ചെയ്ത സന്ദര്ഭം‍. ആയുധമില്ലാത്ത സംഘത്തെ നിങ്ങള്ക്കു കിട്ടണമെന്നായിരുന്നു നിങ്ങളാഗ്രഹിച്ചത്. ‎എന്നാല്‍ അല്ലാഹു ഉദ്ദേശിച്ചത് തന്റെ കല്പ്നകള്‍ വഴി സത്യത്തെ സത്യമായി സ്ഥാപിക്കാനും ‎സത്യനിഷേധികളുടെ മുരട് മുറിച്ചുകളയാനുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:8 لِيُحِقَّ ٱلْحَقَّ وَيُبْطِلَ ٱلْبَـٰطِلَ وَلَوْ كَرِهَ ٱلْمُجْرِمُونَ
8:8 സത്യം സ്ഥാപിക്കാനും അസത്യത്തെ തൂത്തെറിയാനുമായിരുന്നു അത്. പാപികള്‍ അത് എത്രയേറെ ‎വെറുക്കുന്നുവെങ്കിലും! ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:9 إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّى مُمِدُّكُم بِأَلْفٍ مِّنَ ٱلْمَلَـٰٓئِكَةِ مُرْدِفِينَ
8:9 നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം തേടിയ സന്ദര്ഭം്. അപ്പോള്‍ അവന്‍ നിങ്ങള്ക്കുധ മറുപടി ‎നല്കിള, “ആയിരം മലക്കുകളെ തുടരെത്തുടരെ നിയോഗിച്ച് ഞാന്‍ നിങ്ങളെ സഹായിക്കാ”മെന്ന്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:10 وَمَا جَعَلَهُ ٱللَّهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِۦ قُلُوبُكُمْ ۚ وَمَا ٱلنَّصْرُ إِلَّا مِنْ عِندِ ٱللَّهِ ۚ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ
8:10 അല്ലാഹു ഇതു പറഞ്ഞത് നിങ്ങള്ക്കൊ്രു ശുഭവാര്ത്തെയായി ട്ടാണ്. അതിലൂടെ നിങ്ങള്ക്ക്ി ‎മനസ്സമാധാനം കിട്ടാനും. യഥാര്ഥക സഹായം അല്ലാഹുവില്‍ നിന്നു മാത്രമാണ്. അല്ലാഹു ‎പ്രതാപിയും യുക്തിമാനും തന്നെ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:11 إِذْ يُغَشِّيكُمُ ٱلنُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ ٱلسَّمَآءِ مَآءً لِّيُطَهِّرَكُم بِهِۦ وَيُذْهِبَ عَنكُمْ رِجْزَ ٱلشَّيْطَـٰنِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ ٱلْأَقْدَامَ
8:11 അല്ലാഹു തന്നില്നിതന്നുള്ള നിര്ഭഥയത്വം നല്കി മയക്കമേകുകയും മാനത്തുനിന്ന് മഴ വര്ഷികപ്പിച്ചു ‎തരികയും ചെയ്ത സന്ദര്ഭം. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളില്നി ന്ന് പൈശാചികമായ മ്ളേഛത ‎നീക്കിക്കളയാനുമായിരുന്നു അത്. ഒപ്പം നിങ്ങളുടെ മനസ്സുകളെ ഭദ്രമാക്കാനും കാലുകള്‍ ‎ഉറപ്പിച്ചുനിര്ത്താരനും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:12 إِذْ يُوحِى رَبُّكَ إِلَى ٱلْمَلَـٰٓئِكَةِ أَنِّى مَعَكُمْ فَثَبِّتُوا۟ ٱلَّذِينَ ءَامَنُوا۟ ۚ سَأُلْقِى فِى قُلُوبِ ٱلَّذِينَ كَفَرُوا۟ ٱلرُّعْبَ فَٱضْرِبُوا۟ فَوْقَ ٱلْأَعْنَاقِ وَٱضْرِبُوا۟ مِنْهُمْ كُلَّ بَنَانٍ
8:12 നിന്റെ നാഥന്‍ മലക്കുകള്ക്ക് ബോധനം നല്കിളയ സന്ദര്ഭംക: ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. ‎അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ‎ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ ‎വിരലുകളും വെട്ടിമാറ്റുക. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:13 ذَٰلِكَ بِأَنَّهُمْ شَآقُّوا۟ ٱللَّهَ وَرَسُولَهُۥ ۚ وَمَن يُشَاقِقِ ٱللَّهَ وَرَسُولَهُۥ فَإِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
8:13 അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ശത്രുതയോടെ എതിര്ത്ത തിനാലാണിത്. ആരെങ്കിലും ‎അല്ലാഹുവോടും അവന്റെ ദൂതനോടും ശത്രുത പുലര്ത്തു ന്നുവെങ്കില്‍ അറിയുക: അല്ലാഹു ‎കഠിനമായി ശിക്ഷിക്കുന്നവനാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:14 ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَـٰفِرِينَ عَذَابَ ٱلنَّارِ
8:14 അതാണ് നിങ്ങള്ക്കുള്ള ശിക്ഷ. അതിനാല്‍ നിങ്ങളതനുഭവിച്ചുകൊള്ളുക. അറിയുക: ‎സത്യനിഷേധികള്ക്ക് കഠിനമായ നരകശിക്ഷയുമുണ്ട്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:15 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمُ ٱلَّذِينَ كَفَرُوا۟ زَحْفًا فَلَا تُوَلُّوهُمُ ٱلْأَدْبَارَ
8:15 വിശ്വസിച്ചവരേ, സത്യനിഷേധികളുടെ സൈന്യവുമായി ഏറ്റുമുട്ടേണ്ടിവരുമ്പോള്‍ നിങ്ങള്‍ ‎പിന്തിരിഞ്ഞോടരുത്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:16 وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُۥٓ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَىٰهُ جَهَنَّمُ ۖ وَبِئْسَ ٱلْمَصِيرُ
8:16 യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ‎ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ ‎കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം! ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:17 فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ ۚ وَلِيُبْلِىَ ٱلْمُؤْمِنِينَ مِنْهُ بَلَآءً حَسَنًا ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ
8:17 സത്യത്തില്‍ അവരെ വധിച്ചത് നിങ്ങളല്ല, അല്ലാഹുവാണ്. നീ എറിഞ്ഞപ്പോള്‍ യഥാര്ഥരത്തില്‍ നീയല്ല ‎എറിഞ്ഞത്. അല്ലാഹുവാണ്. മഹത്തായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ ‎വേര്തിതരിച്ചെടുക്കാനാണിത്. അല്ലാഹു എല്ലാം കേള്ക്കുലന്നവനും അറിയുന്നവനുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:18 ذَٰلِكُمْ وَأَنَّ ٱللَّهَ مُوهِنُ كَيْدِ ٱلْكَـٰفِرِينَ
8:18 അതാണ് നിങ്ങളോടുള്ള നിലപാട്. സംശയമില്ല; സത്യനിഷേധികളുടെ തന്ത്രത്തെ ‎ദുര്ബ ലമാക്കുന്നവനാണ് അല്ലാഹു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:19 إِن تَسْتَفْتِحُوا۟ فَقَدْ جَآءَكُمُ ٱلْفَتْحُ ۖ وَإِن تَنتَهُوا۟ فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا۟ نَعُدْ وَلَن تُغْنِىَ عَنكُمْ فِئَتُكُمْ شَيْـًٔا وَلَوْ كَثُرَتْ وَأَنَّ ٱللَّهَ مَعَ ٱلْمُؤْمِنِينَ
8:19 നിങ്ങള്‍ വിജയമാണ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്ക്കുു വന്നെത്തിയിരിക്കുന്നു. ‎അഥവാ, നിങ്ങള്‍ അതിക്രമത്തില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്ക്കു്ത്തമം. നിങ്ങള്‍ ‎അതാവര്ത്തിങക്കുകയാണെങ്കില്‍ നാമും അതാവര്ത്തി ക്കും. നിങ്ങളുടെ സംഘബലം എത്ര ‎വലുതായാലും അത് നിങ്ങള്ക്കൊണട്ടും ഉപകരിക്കുകയില്ല. അല്ലാഹു സത്യവിശ്വാസികള്ക്കൊണപ്പമാണ്; ‎തീര്ച്ചല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:20 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَوَلَّوْا۟ عَنْهُ وَأَنتُمْ تَسْمَعُونَ
8:20 വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. ‎അദ്ദേഹത്തില്നിചന്ന് സന്ദേശം കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് പിന്തിരിഞ്ഞു ‎പോകരുത്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:21 وَلَا تَكُونُوا۟ كَٱلَّذِينَ قَالُوا۟ سَمِعْنَا وَهُمْ لَا يَسْمَعُونَ
8:21 ഒന്നും കേള്ക്കാനതെ “ഞങ്ങള്‍ കേള്ക്കു ന്നുണ്ടെ”ന്ന് പറയുന്നവരെപ്പോലെയുമാവരുത് നിങ്ങള്‍. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:22 ۞ إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلصُّمُّ ٱلْبُكْمُ ٱلَّذِينَ لَا يَعْقِلُونَ
8:22 തീര്ച്ചകയായും അല്ലാഹുവിങ്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്ത ഊമകളും ‎ബധിരരുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:23 وَلَوْ عَلِمَ ٱللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا۟ وَّهُم مُّعْرِضُونَ
8:23 അവരില്‍ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു മനസ്സിലാക്കിയിരുന്നെങ്കില്‍ അവന്‍ അവരെ ‎കാര്യം കേട്ടറിയുന്നവരാക്കുമായിരുന്നു. എന്നാല്‍, അവരില്‍ നന്മ ഒട്ടും ഇല്ലാത്തതിനാല്‍ അവന്‍ ‎കേള്പ്പി ച്ചാല്പ്പോ്ലും അവരത് അവഗണിച്ച് തിരിഞ്ഞുപോകുമായിരുന്നു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:24 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱسْتَجِيبُوا۟ لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ يَحُولُ بَيْنَ ٱلْمَرْءِ وَقَلْبِهِۦ وَأَنَّهُۥٓ إِلَيْهِ تُحْشَرُونَ
8:24 വിശ്വസിച്ചവരേ, നിങ്ങളെ ജീവസ്സുറ്റവരാക്കുന്ന ഒന്നിലേക്ക് വിളിക്കുമ്പോള്‍ അല്ലാഹുവിനും ‎അവന്റെ ദൂതന്നും നിങ്ങള്‍ ഉത്തരം നല്കുുക. മനുഷ്യന്നും അവന്റെ മനസ്സിനുമിടയില്‍ അല്ലാഹു ‎ഉണ്ട്. അവസാനം അവന്റെ അടുത്തേക്കാണ് നിങ്ങളെ ഒരുമിച്ചുകൂട്ടുക. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:25 وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ
8:25 വിപത്ത് വരുന്നത് കരുതിയിരിക്കുക: അതു ബാധിക്കുക നിങ്ങളിലെ അതിക്രമികളെ മാത്രമല്ല. ‎അറിയുക: കഠിനമായി ശിക്ഷിക്കുന്നവനാണ് അല്ലാഹു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:26 وَٱذْكُرُوٓا۟ إِذْ أَنتُمْ قَلِيلٌ مُّسْتَضْعَفُونَ فِى ٱلْأَرْضِ تَخَافُونَ أَن يَتَخَطَّفَكُمُ ٱلنَّاسُ فَـَٔاوَىٰكُمْ وَأَيَّدَكُم بِنَصْرِهِۦ وَرَزَقَكُم مِّنَ ٱلطَّيِّبَـٰتِ لَعَلَّكُمْ تَشْكُرُونَ
8:26 ഓര്ക്കു ക: നിങ്ങള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്ന കാലം! ഭൂമിയില്‍ നിങ്ങളന്ന് നന്നെ ‎ദുര്ബകലരായാണ് കരുതപ്പെട്ടിരുന്നത്. ആളുകള്‍ നിങ്ങളെ റാഞ്ചിയെടുത്തേക്കുമോയെന്നുപോലും ‎നിങ്ങള്‍ ഭയപ്പെട്ടിരുന്നു. പിന്നീട് അല്ലാഹു നിങ്ങള്ക്ക് അഭയമേകി. തന്റെ സഹായത്താല്‍ നിങ്ങളെ ‎പ്രബലരാക്കി. നിങ്ങള്ക്ക്ു ഉത്തമമായ ജീവിതവിഭവങ്ങള്‍ നല്കിഅ. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:27 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَخُونُوا۟ ٱللَّهَ وَٱلرَّسُولَ وَتَخُونُوٓا۟ أَمَـٰنَـٰتِكُمْ وَأَنتُمْ تَعْلَمُونَ
8:27 വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ചതിക്കരുത്. നിങ്ങളെ ‎വിശ്വസിച്ചേല്പിരച്ച കാര്യങ്ങളില്‍ ബോധപൂര്വംറ വഞ്ചന കാണിക്കരുത്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:28 وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَـٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ
8:28 അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. ‎അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:29 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَتَّقُوا۟ ٱللَّهَ يَجْعَل لَّكُمْ فُرْقَانًا وَيُكَفِّرْ عَنكُمْ سَيِّـَٔاتِكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ ذُو ٱلْفَضْلِ ٱلْعَظِيمِ
8:29 വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. എങ്കില്‍ അവന്‍ നിങ്ങള്ക്ക്് സത്യാസത്യങ്ങളെ ‎വേര്തിുരിച്ചറിയാനുള്ള കഴിവ് നല്കുംഫ. നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയും. നിങ്ങള്ക്ക്് ‎മാപ്പേകുകയും ചെയ്യും. അല്ലാഹു അതിമഹത്തായ അനുഗ്രഹമുള്ളവനാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:30 وَإِذْ يَمْكُرُ بِكَ ٱلَّذِينَ كَفَرُوا۟ لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ ۚ وَيَمْكُرُونَ وَيَمْكُرُ ٱللَّهُ ۖ وَٱللَّهُ خَيْرُ ٱلْمَـٰكِرِينَ
8:30 നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം ‎മെനഞ്ഞ സന്ദര്ഭം . അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം ‎പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:31 وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا قَالُوا۟ قَدْ سَمِعْنَا لَوْ نَشَآءُ لَقُلْنَا مِثْلَ هَـٰذَآ ۙ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ
8:31 നമ്മുടെ വചനങ്ങള്‍ ഓതിക്കേള്പ്പി ച്ചാല്‍ അവര്‍ പറയും: "ഇതൊക്കെ ഞങ്ങളെത്രയോ കേട്ടതാണ്. ‎ഞങ്ങളുദ്ദേശിക്കുകയാണെങ്കില്‍ ഇതുപോലെ ഞങ്ങളും പറഞ്ഞുതരുമായിരുന്നു. ഇത് പൂര്വിൊകരുടെ ‎പഴമ്പുരാണങ്ങളല്ലാതൊന്നുമല്ല.” ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:32 وَإِذْ قَالُوا۟ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ
8:32 അവര്‍ ഇങ്ങനെ പറഞ്ഞ സന്ദര്ഭ”വും ഓര്ക്കുക: "അല്ലാഹുവേ, ഇത് നിന്റെപക്കല്‍ നിന്നുള്ള ‎സത്യം തന്നെയാണെങ്കില്‍ നീ ഞങ്ങളുടെമേല്‍ മാനത്തുനിന്ന് കല്ല് വീഴ്ത്തുക. അല്ലെങ്കില്‍ ഞങ്ങള്ക്ക്ള ‎നോവേറിയ ശിക്ഷ വരുത്തുക.” ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:33 وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ ۚ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ
8:33 എന്നാല്‍, നീ അവര്ക്കി ടയിലുണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവര്‍ ‎പാപമോചനം തേടുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:34 وَمَا لَهُمْ أَلَّا يُعَذِّبَهُمُ ٱللَّهُ وَهُمْ يَصُدُّونَ عَنِ ٱلْمَسْجِدِ ٱلْحَرَامِ وَمَا كَانُوٓا۟ أَوْلِيَآءَهُۥٓ ۚ إِنْ أَوْلِيَآؤُهُۥٓ إِلَّا ٱلْمُتَّقُونَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
8:34 എന്നാല്‍ ഇപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം? അവര്‍ മസ്ജിദുല്‍ ഹറാമില്‍ ‎നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ ‎മേല്നോ്ട്ടത്തിനര്ഹളരല്ലതാനും. ദൈവഭക്തന്മാരല്ലാതെ അതിന്റെ കൈകാര്യകര്ത്താ ക്കളാകാവതല്ല. ‎എങ്കിലും അവരിലേറെപ്പേരും അതറിയുന്നില്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:35 وَمَا كَانَ صَلَاتُهُمْ عِندَ ٱلْبَيْتِ إِلَّا مُكَآءً وَتَصْدِيَةً ۚ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ
8:35 ആ ഭവനത്തിങ്കല്‍ അവരുടെ പ്രാര്ഥകന വെറും ചൂളംവിളിയും കൈകൊട്ടുമല്ലാതൊന്നുമല്ല. അതിനാല്‍ ‎നിങ്ങള്‍ സത്യനിഷേധം സ്വീകരിച്ചതിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:36 إِنَّ ٱلَّذِينَ كَفَرُوا۟ يُنفِقُونَ أَمْوَٰلَهُمْ لِيَصُدُّوا۟ عَن سَبِيلِ ٱللَّهِ ۚ فَسَيُنفِقُونَهَا ثُمَّ تَكُونُ عَلَيْهِمْ حَسْرَةً ثُمَّ يُغْلَبُونَ ۗ وَٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ يُحْشَرُونَ
8:36 സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീര്ച്ചളയായും അല്ലാഹുവിന്റെ മാര്ഗയത്തില്‍ ‎നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം ‎അതവരുടെ തന്നെ ഖേദത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീര്ത്തും പരാജിതരാവും. ‎ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:37 لِيَمِيزَ ٱللَّهُ ٱلْخَبِيثَ مِنَ ٱلطَّيِّبِ وَيَجْعَلَ ٱلْخَبِيثَ بَعْضَهُۥ عَلَىٰ بَعْضٍ فَيَرْكُمَهُۥ جَمِيعًا فَيَجْعَلَهُۥ فِى جَهَنَّمَ ۚ أُو۟لَـٰٓئِكَ هُمُ ٱلْخَـٰسِرُونَ
8:37 അല്ലാഹു നന്മയില്‍ നിന്ന് തിന്മയെ വേര്തി്രിച്ചെടുക്കും. പിന്നെ സകല തിന്മകളെയും ‎പരസ്പരം കൂട്ടിച്ചേര്ത്ത് കൂമ്പാരമാക്കും. അങ്ങനെയതിനെ നരകത്തീയില്‍ തള്ളിയിടും. സത്യത്തില്‍ ‎അക്കൂട്ടര്‍ തന്നെയാണ് എല്ലാം നഷ്ടപ്പെട്ടവര്‍. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:38 قُل لِّلَّذِينَ كَفَرُوٓا۟ إِن يَنتَهُوا۟ يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا۟ فَقَدْ مَضَتْ سُنَّتُ ٱلْأَوَّلِينَ
8:38 സത്യനിഷേധികളോടു പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ ‎അവര്ക്കു പൊറുത്തുകൊടുക്കും. അഥവാ, അവര്‍ പഴയത് ആവര്ത്തി ക്കുകയാണെങ്കില്‍ അവര്‍ ‎ഓര്ക്കഷട്ടെ; പൂര്വികകരുടെ കാര്യത്തില്‍ അല്ലാഹുവിന്റെ നടപടിക്രമം നടന്നു കഴിഞ്ഞതാണല്ലോ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:39 وَقَـٰتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ كُلُّهُۥ لِلَّهِ ۚ فَإِنِ ٱنتَهَوْا۟ فَإِنَّ ٱللَّهَ بِمَا يَعْمَلُونَ بَصِيرٌ
8:39 കുഴപ്പം ഇല്ലാതാവുകയും വിധേയത്വം പൂര്ണ്മായും അല്ലാഹുവിനായിത്തീരുകയും ‎ചെയ്യുന്നതുവരെ നിങ്ങളവരോടു യുദ്ധം ചെയ്യുക. അവര്‍ വിരമിക്കുകയാണെങ്കിലോ, അവര്‍ ‎ചെയ്യുന്നതെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:40 وَإِن تَوَلَّوْا۟ فَٱعْلَمُوٓا۟ أَنَّ ٱللَّهَ مَوْلَىٰكُمْ ۚ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ
8:40 അഥവാ അവര്‍ നിരാകരിക്കുകയാണെങ്കില്‍ അറിയുക: തീര്ച്ചമയായും നിങ്ങളുടെ രക്ഷകന്‍ ‎അല്ലാഹുവാണ്. അവന്‍ വളരെ നല്ല രക്ഷകനും സഹായിയുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:41 ۞ وَٱعْلَمُوٓا۟ أَنَّمَا غَنِمْتُم مِّن شَىْءٍ فَأَنَّ لِلَّهِ خُمُسَهُۥ وَلِلرَّسُولِ وَلِذِى ٱلْقُرْبَىٰ وَٱلْيَتَـٰمَىٰ وَٱلْمَسَـٰكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ ءَامَنتُم بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ
8:41 അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ‎അവന്റെ ദൂതന്നും അടുത്ത ബന്ധുക്കള്ക്കും അനാഥകള്ക്കും അഗതികള്ക്കും ‎വഴിപോക്കര്ക്കുംമുള്ളതാണ്; അല്ലാഹുവിലും, ഇരുസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ ‎സത്യാസത്യങ്ങള്‍ വ്യക്തമായി വേര്തിലരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന്ന് ഇറക്കിക്കൊടുത്തതിലും ‎വിശ്വസിച്ചവരാണ് നിങ്ങളെങ്കില്‍! അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:42 إِذْ أَنتُم بِٱلْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ ۚ وَلَوْ تَوَاعَدتُّمْ لَٱخْتَلَفْتُمْ فِى ٱلْمِيعَـٰدِ ۙ وَلَـٰكِن لِّيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا لِّيَهْلِكَ مَنْ هَلَكَ عَنۢ بَيِّنَةٍ وَيَحْيَىٰ مَنْ حَىَّ عَنۢ بَيِّنَةٍ ۗ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ
8:42 നിങ്ങള്‍ താഴ്വരയുടെ അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങള്ക്കു ‎താഴെയുമായ സന്ദര്ഭംങ. നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ‎നിങ്ങളതിനു വിരുദ്ധമായി പ്രവര്ത്തിങക്കുമായിരുന്നു. എന്നാല്‍ ഉറപ്പായും ഉണ്ടാകേണ്ട ഒരു കാര്യം ‎നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ ‎തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. ‎അല്ലാഹു എല്ലാം കേള്ക്കുിന്നവനും അറിയുന്നവനും തന്നെ; തീര്ച്ചേ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:43 إِذْ يُرِيكَهُمُ ٱللَّهُ فِى مَنَامِكَ قَلِيلًا ۖ وَلَوْ أَرَىٰكَهُمْ كَثِيرًا لَّفَشِلْتُمْ وَلَتَنَـٰزَعْتُمْ فِى ٱلْأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ ۗ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ
8:43 അല്ലാഹു സ്വപ്നത്തിലൂടെ അവരെ വളരെ കുറച്ചുപേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന ‎സന്ദര്ഭംസ. നിനക്ക് അവരെ എണ്ണക്കൂടുതലുള്ളതായി കാണിച്ചു തന്നിരുന്നെങ്കില്‍ ഉറപ്പായും ‎നിങ്ങള്ക്ക്പ ധൈര്യക്ഷയമുണ്ടാകുമായിരുന്നു. യുദ്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ‎ചെയ്യുമായിരുന്നു. എന്നാല്‍ അല്ലാഹു രക്ഷിച്ചു. തീര്ച്ചതയായും മനസ്സുകളിലുള്ളതെല്ലാം ‎അറിയുന്നവനാണ് അവന്‍. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:44 وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِىٓ أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِىٓ أَعْيُنِهِمْ لِيَقْضِىَ ٱللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ
8:44 നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ നിങ്ങളുടെ കണ്ണില്‍ അവരെ കുറച്ചു കാണിച്ചതും അവരുടെ ‎കണ്ണില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്ക്കുപക. സംഭവിക്കേണ്ട കാര്യം നടപ്പാക്കാന്‍ അല്ലാഹു ‎പ്രയോഗിച്ച തന്ത്രമായിരുന്നു അത്. കാര്യങ്ങളൊക്കെയും മടക്കപ്പെടുക അല്ലാഹുവിങ്കലേക്കാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:45 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا لَقِيتُمْ فِئَةً فَٱثْبُتُوا۟ وَٱذْكُرُوا۟ ٱللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ
8:45 വിശ്വസിച്ചവരേ, നിങ്ങള്‍ ശത്രു സംഘവുമായി സന്ധിച്ചാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുക. ‎ദൈവത്തെ ധാരാളമായി സ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:46 وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ
8:46 അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളന്യോന്യം കലഹിക്കരുത്. ‎അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ദുര്ബംലരാകും. നിങ്ങളുടെ കാറ്റുപോകും. നിങ്ങള്‍ ക്ഷമിക്കൂ. ‎അല്ലാഹു ക്ഷമാശീലരോടൊപ്പമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:47 وَلَا تَكُونُوا۟ كَٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِم بَطَرًا وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۚ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ
8:47 അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാനും അല്ലാഹുവിന്റെ മാര്ഗയത്തില്നിംന്ന് ജനത്തെ ‎തടയാനുമായി വീട് വിട്ടിറങ്ങിപ്പോന്നവരെപ്പോലെ നിങ്ങളാകരുത്. അവര്‍ ചെയ്യുന്നതൊക്കെയും ‎നന്നായി നിരീക്ഷിക്കുന്നവനാണ് അല്ലാഹു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:48 وَإِذْ زَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ وَقَالَ لَا غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّى جَارٌ لَّكُمْ ۖ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّى بَرِىٓءٌ مِّنكُمْ إِنِّىٓ أَرَىٰ مَا لَا تَرَوْنَ إِنِّىٓ أَخَافُ ٱللَّهَ ۚ وَٱللَّهُ شَدِيدُ ٱلْعِقَابِ
8:48 ചെകുത്താന്‍ അവര്ക്ക് അവരുടെ ചെയ്തികള്‍ ചേതോഹരമായി തോന്നിപ്പിച്ച സന്ദര്ഭംം. അവന്‍ ‎പറഞ്ഞു: "ഇന്ന് നിങ്ങളെ ജയിക്കുന്നവരായി ജനങ്ങളിലാരുമില്ല. ഉറപ്പായും ഞാന്‍ നിങ്ങളുടെ ‎രക്ഷകനായിരിക്കും.” അങ്ങനെ ഇരുപക്ഷവും ഏറ്റുമുട്ടിയപ്പോള്‍ അവന്‍ പിന്മാറി. എന്നിട്ടിങ്ങനെ ‎പറയുകയും ചെയ്തു: "എനിക്ക് നിങ്ങളുമായി ഒരു ബന്ധവുമില്ല. നിങ്ങള്‍ കാണാത്തത് ഞാന്‍ ‎കാണുന്നുണ്ട്. ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണല്ലോ.” ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:49 إِذْ يَقُولُ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ غَرَّ هَـٰٓؤُلَآءِ دِينُهُمْ ۗ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَإِنَّ ٱللَّهَ عَزِيزٌ حَكِيمٌ
8:49 കപടവിശ്വാസികളും ദീനംബാധിച്ച മനസ്സുള്ളവരും പറഞ്ഞുകൊണ്ടിരുന്ന സന്ദര്ഭംഅ: "ഇക്കൂട്ടരെ ‎അവരുടെ മതം വഞ്ചിച്ചിരിക്കുന്നു.” ആരെങ്കിലും അല്ലാഹുവില്‍ ഭരമേല്പി"ക്കുന്നുവെങ്കില്‍, ‎സംശയം വേണ്ട, അല്ലാഹു അജയ്യനും യുക്തിമാനുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:50 وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
8:50 സത്യനിഷേധികളെ മരിപ്പിക്കുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! മലക്കുകള്‍ അവരുടെ മുഖത്തും ‎പിന്ഭാഷഗത്തും അടിക്കും. അവരോടിങ്ങനെ പറയുകയും ചെയ്യും: "കരിച്ചുകളയുന്ന ‎നരകത്തീയിന്റെ കൊടിയ ശിക്ഷ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.” ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:51 ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ ٱللَّهَ لَيْسَ بِظَلَّـٰمٍ لِّلْعَبِيدِ
8:51 നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണിത്. അല്ലാഹു തന്റെ അടിമകളോട് ‎ഒട്ടും അനീതി കാണിക്കുന്നവനല്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:52 كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمْ ۗ إِنَّ ٱللَّهَ قَوِىٌّ شَدِيدُ ٱلْعِقَابِ
8:52 ഇത് ഫറവോന്സംകഘത്തിനും അവരുടെ മുമ്പുള്ളവര്ക്കും സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ ‎അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു ‎അവരെ പിടികൂടി. തീര്ച്ചഅയായും അല്ലാഹു സര്വോശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:53 ذَٰلِكَ بِأَنَّ ٱللَّهَ لَمْ يَكُ مُغَيِّرًا نِّعْمَةً أَنْعَمَهَا عَلَىٰ قَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ ۙ وَأَنَّ ٱللَّهَ سَمِيعٌ عَلِيمٌ
8:53 ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അല്ലാഹു ആ ജനതയ്ക്കു ചെയ്തുകൊടുത്ത ‎അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. സംശയമില്ല; അല്ലാഹു എല്ലാം കേള്ക്കുനന്നവനും ‎അറിയുന്നവനുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:54 كَدَأْبِ ءَالِ فِرْعَوْنَ ۙ وَٱلَّذِينَ مِن قَبْلِهِمْ ۚ كَذَّبُوا۟ بِـَٔايَـٰتِ رَبِّهِمْ فَأَهْلَكْنَـٰهُم بِذُنُوبِهِمْ وَأَغْرَقْنَآ ءَالَ فِرْعَوْنَ ۚ وَكُلٌّ كَانُوا۟ ظَـٰلِمِينَ
8:54 ഫറവോന്‍ സംഘത്തിനും അവര്ക്കു മുമ്പുള്ളവര്ക്കും സംഭവിച്ചതും ഇതുപോലെത്തന്നെയാണ്. ‎അവര്‍ തങ്ങളുടെ നാഥന്റെ പ്രമാണങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ ‎പേരില്‍ നാം അവരെ നശിപ്പിച്ചു. ഫറവോന്‍ സംഘത്തെ മുക്കിക്കൊന്നു. അവരൊക്കെയും ‎അക്രമികളായിരുന്നു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:55 إِنَّ شَرَّ ٱلدَّوَآبِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُوا۟ فَهُمْ لَا يُؤْمِنُونَ
8:55 തീര്ച്ചളയായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ സത്യനിഷേധികളാണ്. സത്യം ‎ബോധ്യപ്പെട്ടാലും വിശ്വസിക്കാത്തവരാണവര്‍. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:56 ٱلَّذِينَ عَـٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ
8:56 അവരിലൊരു വിഭാഗവുമായി നീ കരാറിലേര്പ്പെ ട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ ‎തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്ത്തു ന്നവരല്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:57 فَإِمَّا تَثْقَفَنَّهُمْ فِى ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ
8:57 അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി ‎വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്ക്ക്തൊരു പാഠമായെങ്കിലോ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:58 وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنۢبِذْ إِلَيْهِمْ عَلَىٰ سَوَآءٍ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ
8:58 ഉടമ്പടിയിലേര്പ്പെ ട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ ‎അവരുമായുള്ള കരാര്‍ പരസ്യമായി ദുര്ബലലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; ‎തീര്ച്ചു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:59 وَلَا يَحْسَبَنَّ ٱلَّذِينَ كَفَرُوا۟ سَبَقُوٓا۟ ۚ إِنَّهُمْ لَا يُعْجِزُونَ
8:59 സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല; അവര്ക്കു നമ്മെ ‎തോല്പ്പി ക്കാനാവില്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:60 وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ عَدُوَّ ٱللَّهِ وَعَدُوَّكُمْ وَءَاخَرِينَ مِن دُونِهِمْ لَا تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ ۚ وَمَا تُنفِقُوا۟ مِن شَىْءٍ فِى سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ
8:60 അവരെ നേരിടാന്‍ നിങ്ങള്ക്കാലവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്ത്തു ക. ‎അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്ക്ക് ഭയപ്പെടുത്താം. ‎അവര്ക്കു പുറമെ നിങ്ങള്ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ‎ചിലരെയും. അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്ക്ക് ‎അതിന്റെ പ്രതിഫലം പൂര്ണ്മായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:61 ۞ وَإِن جَنَحُوا۟ لِلسَّلْمِ فَٱجْنَحْ لَهَا وَتَوَكَّلْ عَلَى ٱللَّهِ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ
8:61 അഥവാ അവര്‍ സന്ധിക്കു സന്നദ്ധരായാല്‍ നീയും അതിനനുകൂലമായ നിലപാടെടുക്കുക. ‎അല്ലാഹുവില്‍ ഭരമേല്പി ക്കുകയും ചെയ്യുക. തീര്ച്ചായായും അവന്‍ തന്നെയാണ് എല്ലാം ‎കേള്ക്കു ന്നവനും അറിയുന്നവനും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:62 وَإِن يُرِيدُوٓا۟ أَن يَخْدَعُوكَ فَإِنَّ حَسْبَكَ ٱللَّهُ ۚ هُوَ ٱلَّذِىٓ أَيَّدَكَ بِنَصْرِهِۦ وَبِٱلْمُؤْمِنِينَ
8:62 ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറിയുക. തീര്ച്ചവയായും നിനക്ക് ‎അല്ലാഹു മതി. അവനാണ് തന്റെ സഹായത്താലും സത്യവിശ്വാസികളാലും നിനക്ക് ‎കരുത്തേകിയത്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:63 وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ وَلَـٰكِنَّ ٱللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُۥ عَزِيزٌ حَكِيمٌ
8:63 സത്യവിശ്വാസികളുടെ മനസ്സുകള്ക്കി ടയില്‍ ഇണക്കമുണ്ടാക്കിയതും അവനാണ്. ‎ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു ‎കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്ത്തികരിക്കുന്നു. അവന്‍ ‎പ്രതാപിയും യുക്തിമാനും തന്നെ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:64 يَـٰٓأَيُّهَا ٱلنَّبِىُّ حَسْبُكَ ٱللَّهُ وَمَنِ ٱتَّبَعَكَ مِنَ ٱلْمُؤْمِنِينَ
8:64 നബിയേ, നിനക്കും നിന്നെ പിന്‍പറ്റിയ സത്യവിശ്വാസികള്‍ക്കും അല്ലാഹു തന്നെ മതി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:65 يَـٰٓأَيُّهَا ٱلنَّبِىُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ ۚ إِن يَكُن مِّنكُمْ عِشْرُونَ صَـٰبِرُونَ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُم مِّا۟ئَةٌ يَغْلِبُوٓا۟ أَلْفًا مِّنَ ٱلَّذِينَ كَفَرُوا۟ بِأَنَّهُمْ قَوْمٌ لَّا يَفْقَهُونَ
8:65 നബിയേ, നീ സത്യവിശ്വാസികളെ യുദ്ധത്തിന് പ്രേരിപ്പിക്കുക. നിങ്ങളില്‍ ക്ഷമാശീലരായ ‎ഇരുപതുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങളില്‍ അത്തരം നൂറുപേരുണ്ടെങ്കില്‍ ‎സത്യനിഷേധികളിലെ ആയിരംപേരെ ജയിക്കാം. സത്യനിഷേധികള്‍ കാര്യബോധമില്ലാത്ത ‎ജനമായതിനാലാണിത്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:66 ٱلْـَٔـٰنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِن يَكُن مِّنكُم مِّا۟ئَةٌ صَابِرَةٌ يَغْلِبُوا۟ مِا۟ئَتَيْنِ ۚ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوٓا۟ أَلْفَيْنِ بِإِذْنِ ٱللَّهِ ۗ وَٱللَّهُ مَعَ ٱلصَّـٰبِرِينَ
8:66 എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളുടെ ഭാരം ലഘൂകരിച്ചിരിക്കുന്നു. നിങ്ങള്ക്ക്ി ‎ദൌര്ബലല്യമുണ്ടെന്ന് അവന് നന്നായറിയാം. അതിനാല്‍ നിങ്ങളില്‍ ക്ഷമാലുക്കളായ ‎നൂറുപേരുണ്ടെങ്കില്‍ ഇരുനൂറുപേരെ ജയിക്കാം. നിങ്ങള്‍ ആയിരം പേരുണ്ടെങ്കില്‍ ‎ദൈവഹിതപ്രകാരം രണ്ടായിരം പേരെ ജയിക്കാം. അല്ലാഹു ക്ഷമാലുക്കളോടൊപ്പമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:67 مَا كَانَ لِنَبِىٍّ أَن يَكُونَ لَهُۥٓ أَسْرَىٰ حَتَّىٰ يُثْخِنَ فِى ٱلْأَرْضِ ۚ تُرِيدُونَ عَرَضَ ٱلدُّنْيَا وَٱللَّهُ يُرِيدُ ٱلْـَٔاخِرَةَ ۗ وَٱللَّهُ عَزِيزٌ حَكِيمٌ
8:67 നാട്ടില്‍ എതിരാളികളെ കീഴ്പ്പെടുത്തി ശക്തി സ്ഥാപിക്കുംവരെ ഒരു പ്രവാചകന്നും തന്റെ കീഴില്‍ ‎യുദ്ധത്തടവുകാരുണ്ടാകാവതല്ല. നിങ്ങള്‍ ഐഹികനേട്ടം കൊതിക്കുന്നു. അല്ലാഹുവോ ‎പരലോകത്തെ ലക്ഷ്യമാക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുംതന്നെ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:68 لَّوْلَا كِتَـٰبٌ مِّنَ ٱللَّهِ سَبَقَ لَمَسَّكُمْ فِيمَآ أَخَذْتُمْ عَذَابٌ عَظِيمٌ
8:68 അല്ലാഹുവില്നിഷന്നുള്ള വിധി നേരത്തെ രേഖപ്പെടുത്തിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ ‎കൈപ്പറ്റിയതിന്റെ പേരില്‍ നിങ്ങളെ കടുത്ത ശിക്ഷ ബാധിക്കുമായിരുന്നു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:69 فَكُلُوا۟ مِمَّا غَنِمْتُمْ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
8:69 എന്നാലും നിങ്ങള്‍ നേടിയ യുദ്ധമുതല്‍ അനുവദനീയവും നല്ലതുമെന്ന നിലയില്‍ ‎അനുഭവിച്ചുകൊള്ളുക. അല്ലാഹുവോട് ഭക്തി പുലര്ത്തുഷക. അല്ലാഹു ഏറെ പൊറുക്കുന്നവനും ‎ദയാപരനുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:70 يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّمَن فِىٓ أَيْدِيكُم مِّنَ ٱلْأَسْرَىٰٓ إِن يَعْلَمِ ٱللَّهُ فِى قُلُوبِكُمْ خَيْرًا يُؤْتِكُمْ خَيْرًا مِّمَّآ أُخِذَ مِنكُمْ وَيَغْفِرْ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
8:70 നബിയേ, നിങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോടു പറയുക: നിങ്ങളുടെ മനസ്സില്‍ വല്ല ‎നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞാല്‍ നിങ്ങളില്നിുന്ന് വസൂല്‍ ചെയ്തതിനേക്കാള്‍ ഉത്തമമായത് ‎അവന്‍ നിങ്ങള്ക്ക്ല നല്കുംഞ. നിങ്ങള്ക്കംവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ ‎പൊറുക്കുന്നവനും ദയാപരനുമാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:71 وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ
8:71 അഥവാ, നിന്നെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ ‎നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ ‎നിങ്ങള്ക്ക്ന അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുംതന്നെ. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:72 إِنَّ ٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَٱلَّذِينَ ءَامَنُوا۟ وَلَمْ يُهَاجِرُوا۟ مَا لَكُم مِّن وَلَـٰيَتِهِم مِّن شَىْءٍ حَتَّىٰ يُهَاجِرُوا۟ ۚ وَإِنِ ٱسْتَنصَرُوكُمْ فِى ٱلدِّينِ فَعَلَيْكُمُ ٱلنَّصْرُ إِلَّا عَلَىٰ قَوْمٍۭ بَيْنَكُمْ وَبَيْنَهُم مِّيثَـٰقٌ ۗ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
8:72 സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ പേരില്‍ നാടുവിടേണ്ടിവരികയും തങ്ങളുടെ ‎ദേഹംകൊണ്ടും ധനംകൊണ്ടും അല്ലാഹുവിന്റെ മാര്ഗകത്തില്‍ സമരം നടത്തുകയും ചെയ്തവരും ‎അവര്ക്ക് അഭയം നല്കു്കയും അവരെ സഹായിക്കുകയും ചെയ്തവരും പരസ്പരം ‎ആത്മമിത്രങ്ങളാണ്. എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിയാതിരിക്കുകയും ‎ചെയ്തവരുടെ സംരക്ഷണ ബാധ്യത നിങ്ങള്ക്കി ല്ല; അവര്‍ സ്വദേശം വെടിഞ്ഞ് വരും വരെ. ‎അഥവാ, മതകാര്യത്തില്‍ അവര്‍ സഹായം തേടിയാല്‍ അവരെ സഹായിക്കാന്‍ നിങ്ങള്‍ ‎ബാധ്യസ്ഥരാണ്. എന്നാല്‍ അത് നിങ്ങളുമായി കരാറിലേര്പ്പെ ട്ട ഏതെങ്കിലും ‎ജനതക്കെതിരെയാവരുത്. നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:73 وَٱلَّذِينَ كَفَرُوا۟ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُن فِتْنَةٌ فِى ٱلْأَرْضِ وَفَسَادٌ كَبِيرٌ
8:73 സത്യനിഷേധികളും പരസ്പരം ആത്മമിത്രങ്ങളാണ്. അതിനാല്‍ നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ‎നാട്ടില്‍ കുഴപ്പവും വമ്പിച്ച നാശവുമുണ്ടാകും. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:74 وَٱلَّذِينَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِى سَبِيلِ ٱللَّهِ وَٱلَّذِينَ ءَاوَوا۟ وَّنَصَرُوٓا۟ أُو۟لَـٰٓئِكَ هُمُ ٱلْمُؤْمِنُونَ حَقًّا ۚ لَّهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ
8:74 വിശ്വസിക്കുകയും അതിന്റെ പേരില്‍ സ്വദേശം വെടിയുകയും ദൈവമാര്ഗനത്തില്‍ സമരം ‎നടത്തുകയും ചെയ്തവരാണ് യഥാര്ഥര സത്യവിശ്വാസികള്‍; അവര്ക്ക് അഭയമേകുകയും അവരെ ‎സഹായിക്കുകയും ചെയ്തവരും. അവര്ക്ക് പാപമോചനവും മാന്യമായ ജീവിതവിഭവങ്ങളുമുണ്ട്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)

8:75 وَٱلَّذِينَ ءَامَنُوا۟ مِنۢ بَعْدُ وَهَاجَرُوا۟ وَجَـٰهَدُوا۟ مَعَكُمْ فَأُو۟لَـٰٓئِكَ مِنكُمْ ۚ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَـٰبِ ٱللَّهِ ۗ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌۢ
8:75 പിന്നീട് സത്യവിശ്വാസം സ്വീകരിക്കുകയും സ്വദേശം വെടിഞ്ഞ് വരികയും നിങ്ങളോടൊത്ത് ‎ദൈവമാര്ഗ ത്തില്‍ സമരം നടത്തുകയും ചെയ്തവരും നിങ്ങളോടൊപ്പം തന്നെ. എങ്കിലും ദൈവിക ‎നിയമമനുസരിച്ച് രക്തബന്ധമുളളവര്‍ അന്യോന്യം കൂടുതല്‍ അടുത്തവരാണ്. അല്ലാഹു എല്ലാ ‎കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്. ‎ - Muhammad Karakunnu and Vanidas Elayavoor (Malayalam)