Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

68 Al-Qalam ٱلْقَلَم

< Previous   52 Āyah   The Pen      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

68:1 نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ
68:1 നൂന്‍. പേനയും അവര്‍ എഴുതിവെക്കുന്നതും സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:2 مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ
68:2 നിന്റെ നാഥന്റെ അനുഗ്രഹത്താല്‍ നീ ഭ്രാന്തനല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:3 وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ
68:3 നിശ്ചയമായും നിനക്ക് നിലക്കാത്ത പ്രതിഫലമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:4 وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ
68:4 നീ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:5 فَسَتُبْصِرُ وَيُبْصِرُونَ
68:5 വൈകാതെ നീ കണ്ടറിയും. അവരും കണ്ടറിയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:6 بِأَييِّكُمُ ٱلْمَفْتُونُ
68:6 നിങ്ങളില്‍ ആരാണ് കുഴപ്പത്തിലായതെന്ന്? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:7 إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
68:7 നിശ്ചയമായും നിന്റെ നാഥന്‍ വഴി തെറ്റിയവരെ നന്നായറിയുന്നവനാണ്. നേര്‍വഴി പ്രാപിച്ചവരെയും അവനു നന്നായറിയാം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:8 فَلَا تُطِعِ ٱلْمُكَذِّبِينَ
68:8 അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:9 وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ
68:9 നീ അല്‍പം അനുനയം കാണിച്ചെങ്കില്‍ തങ്ങള്‍ക്കും അനുനയം ആകാമായിരുന്നുവെന്ന് അവരാഗ്രഹിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:10 وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ
68:10 അടിക്കടി ആണയിട്ടുകൊണ്ടിരിക്കുന്ന അതിനീചനെ നീ അനുസരിക്കരുത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:11 هَمَّازٍ مَّشَّآءٍۭ بِنَمِيمٍ
68:11 അവനോ ദൂഷണം പറയുന്നവന്‍, ഏഷണിയുമായി ചുറ്റിക്കറങ്ങുന്നവന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:12 مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
68:12 നന്മയെ തടയുന്നവന്‍, അതിക്രമി, മഹാപാപി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:13 عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ
68:13 ക്രൂരന്‍, പിന്നെ, പിഴച്ചു പെറ്റവനും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:14 أَن كَانَ ذَا مَالٍ وَبَنِينَ
68:14 അതിനു കാരണമോ സമൃദ്ധമായ സമ്പത്തും സന്താനങ്ങളുമുണ്ടെന്നതും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:15 إِذَا تُتْلَىٰ عَلَيْهِ ءَايَـٰتُنَا قَالَ أَسَـٰطِيرُ ٱلْأَوَّلِينَ
68:15 നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍ അവന്‍ പറയും: "ഇത് പൂര്‍വികരുടെ പുരാണ കഥകളാണ്.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:16 سَنَسِمُهُۥ عَلَى ٱلْخُرْطُومِ
68:16 അടുത്തുതന്നെ അവന്റെ തുമ്പിക്കൈക്ക് നാം അടയാളമിടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:17 إِنَّا بَلَوْنَـٰهُمْ كَمَا بَلَوْنَآ أَصْحَـٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ
68:17 ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം! - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:18 وَلَا يَسْتَثْنُونَ
68:18 അവര്‍ ഒന്നും ഒഴിവാക്കിപ്പറഞ്ഞില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:19 فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ
68:19 അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:20 فَأَصْبَحَتْ كَٱلصَّرِيمِ
68:20 അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:21 فَتَنَادَوْا۟ مُصْبِحِينَ
68:21 പ്രഭാതവേളയില്‍ അവരന്യോന്യം വിളിച്ചുപറഞ്ഞു: - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:22 أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَـٰرِمِينَ
68:22 "നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:23 فَٱنطَلَقُوا۟ وَهُمْ يَتَخَـٰفَتُونَ
68:23 അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു: - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:24 أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ
68:24 "ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:25 وَغَدَوْا۟ عَلَىٰ حَرْدٍ قَـٰدِرِينَ
68:25 അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:26 فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ
68:26 എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: "നാം വഴി തെറ്റിയിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:27 بَلْ نَحْنُ مَحْرُومُونَ
68:27 "അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:28 قَالَ أَوْسَطُهُمْ أَلَمْ أَقُل لَّكُمْ لَوْلَا تُسَبِّحُونَ
68:28 കൂട്ടത്തില്‍ മധ്യമ നിലപാട് സ്വീകരിച്ചയാള്‍ പറഞ്ഞു: "നിങ്ങള്‍ എന്തുകൊണ്ട് ദൈവകീര്‍ത്തനം നടത്തുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നില്ലേ?” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:29 قَالُوا۟ سُبْحَـٰنَ رَبِّنَآ إِنَّا كُنَّا ظَـٰلِمِينَ
68:29 അവര്‍ പറഞ്ഞു: "നമ്മുടെ നാഥന്‍ എത്ര പരിശുദ്ധന്‍! നിശ്ചയമായും നാം അക്രമികളായിരിക്കുന്നു.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:30 فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَلَـٰوَمُونَ
68:30 അങ്ങനെ അവരന്യോന്യം പഴിചാരാന്‍ തുടങ്ങി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:31 قَالُوا۟ يَـٰوَيْلَنَآ إِنَّا كُنَّا طَـٰغِينَ
68:31 അവര്‍ വിലപിച്ചു: "നമ്മുടെ നാശം! നിശ്ചയമായും നാം അതിക്രമികളായിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:32 عَسَىٰ رَبُّنَآ أَن يُبْدِلَنَا خَيْرًا مِّنْهَآ إِنَّآ إِلَىٰ رَبِّنَا رَٰغِبُونَ
68:32 "നമ്മുടെ നാഥന്‍ ഇതിനെക്കാള്‍ നല്ലത് നമുക്ക് പകരം നല്‍കിയേക്കാം. നിശ്ചയമായും നാം നമ്മുടെ നാഥനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു.” - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:33 كَذَٰلِكَ ٱلْعَذَابُ ۖ وَلَعَذَابُ ٱلْـَٔاخِرَةِ أَكْبَرُ ۚ لَوْ كَانُوا۟ يَعْلَمُونَ
68:33 ഇവ്വിധമാണ് ഇവിടത്തെ ശിക്ഷ. പരലോക ശിക്ഷയോ കൂടുതല്‍ കഠിനവും. അവര്‍ അറിഞ്ഞിരുന്നെങ്കില്‍! - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:34 إِنَّ لِلْمُتَّقِينَ عِندَ رَبِّهِمْ جَنَّـٰتِ ٱلنَّعِيمِ
68:34 ഉറപ്പായും ദൈവ ഭക്തര്‍ക്ക് തങ്ങളുടെ നാഥന്റെയടുക്കല്‍ അനുഗൃഹീതമായ സ്വര്‍ഗീയാരാമങ്ങളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:35 أَفَنَجْعَلُ ٱلْمُسْلِمِينَ كَٱلْمُجْرِمِينَ
68:35 അപ്പോള്‍ മുസ്ലിംകളോടു നാം കുറ്റവാളികളെപ്പോലെയാണോ പെരുമാറുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:36 مَا لَكُمْ كَيْفَ تَحْكُمُونَ
68:36 നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:37 أَمْ لَكُمْ كِتَـٰبٌ فِيهِ تَدْرُسُونَ
68:37 അതല്ല, നിങ്ങളുടെ വശം വല്ല വേദപുസ്തകവുമുണ്ടോ? നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:38 إِنَّ لَكُمْ فِيهِ لَمَا تَخَيَّرُونَ
68:38 നിങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ നിങ്ങള്‍ക്ക് അതിലുണ്ടെന്നോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:39 أَمْ لَكُمْ أَيْمَـٰنٌ عَلَيْنَا بَـٰلِغَةٌ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۙ إِنَّ لَكُمْ لَمَا تَحْكُمُونَ
68:39 അതല്ലെങ്കില്‍ നിങ്ങള്‍ തീരുമാനിക്കുന്നതു തന്നെ നിങ്ങള്‍ക്ക് ലഭിക്കുമെന്നതിന് ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിലനില്‍ക്കുന്ന വല്ല കരാറും നമ്മുടെ പേരില്‍ നിങ്ങള്‍ക്കുണ്ടോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:40 سَلْهُمْ أَيُّهُم بِذَٰلِكَ زَعِيمٌ
68:40 അവരോട് ചോദിക്കുക: തങ്ങളില്‍ ആരാണ് അതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:41 أَمْ لَهُمْ شُرَكَآءُ فَلْيَأْتُوا۟ بِشُرَكَآئِهِمْ إِن كَانُوا۟ صَـٰدِقِينَ
68:41 അതല്ല, അവര്‍ക്ക് വല്ല പങ്കുകാരുമുണ്ടോ? എങ്കില്‍ അവരുടെ പങ്കാളികളെ അവരിങ്ങ് കൊണ്ടുവരട്ടെ. അവര്‍ സത്യവാദികളെങ്കില്‍! - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:42 يَوْمَ يُكْشَفُ عَن سَاقٍ وَيُدْعَوْنَ إِلَى ٱلسُّجُودِ فَلَا يَسْتَطِيعُونَ
68:42 കണങ്കാല്‍ വെളിവാക്കപ്പെടുംനാള്‍; അന്നവര്‍ സാഷ്ടാംഗം പ്രണമിക്കാന്‍ വിളിക്കപ്പെടും. എന്നാല്‍ അവര്‍ക്കതിനു സാധ്യമാവില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:43 خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۖ وَقَدْ كَانُوا۟ يُدْعَوْنَ إِلَى ٱلسُّجُودِ وَهُمْ سَـٰلِمُونَ
68:43 അന്നവരുടെ നോട്ടം കീഴ്പോട്ടായിരിക്കും. അപമാനം അവരെ ആവരണം ചെയ്യും. നേരത്തെ അവര്‍ പ്രണാമമര്‍പ്പിക്കാന്‍ വിളിക്കപ്പെട്ടിരുന്നല്ലോ. അന്നവര്‍ സുരക്ഷിതരുമായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:44 فَذَرْنِى وَمَن يُكَذِّبُ بِهَـٰذَا ٱلْحَدِيثِ ۖ سَنَسْتَدْرِجُهُم مِّنْ حَيْثُ لَا يَعْلَمُونَ
68:44 അതിനാല്‍ ഈ വചനങ്ങളെ തള്ളിപ്പറയുന്നവരുടെ കാര്യം എനിക്കു വിട്ടുതരിക. അവരറിയാത്ത വിധം നാമവരെ പടിപടിയായി പിടികൂടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:45 وَأُمْلِى لَهُمْ ۚ إِنَّ كَيْدِى مَتِينٌ
68:45 നാമവര്‍ക്ക് സാവകാശം നല്‍കിയിരിക്കുകയാണ്. എന്റെ തന്ത്രം ഭദ്രം തന്നെ; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:46 أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ
68:46 അല്ല; നീ അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അങ്ങനെ അവര്‍ കടബാധ്യതയാല്‍ കഷ്ടപ്പെടുകയാണോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:47 أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ
68:47 അതല്ലെങ്കില്‍ അവരുടെ വശം വല്ല അഭൌതിക ജ്ഞാനവുമുണ്ടോ? അവര്‍ അത് എഴുതിയെടുക്കുകയാണോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:48 فَٱصْبِرْ لِحُكْمِ رَبِّكَ وَلَا تَكُن كَصَاحِبِ ٱلْحُوتِ إِذْ نَادَىٰ وَهُوَ مَكْظُومٌ
68:48 അതിനാല്‍ നീ നിന്റെ നാഥന്റെ തീരുമാനങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കുക. നീ ആ മത്സ്യക്കാരനെപ്പോലെ ആകരുത്. അദ്ദേഹം കൊടും ദുഃഖിതനായി പ്രാര്‍ഥിച്ച സന്ദര്‍ഭം ഓര്‍ക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:49 لَّوْلَآ أَن تَدَٰرَكَهُۥ نِعْمَةٌ مِّن رَّبِّهِۦ لَنُبِذَ بِٱلْعَرَآءِ وَهُوَ مَذْمُومٌ
68:49 തന്റെ നാഥനില്‍നിന്നുള്ള അനുഗ്രഹം രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ പാഴ്മണല്‍ക്കാട്ടില്‍ ആക്ഷേപിതനായി ഉപേക്ഷിക്കപ്പെടുമായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:50 فَٱجْتَبَـٰهُ رَبُّهُۥ فَجَعَلَهُۥ مِنَ ٱلصَّـٰلِحِينَ
68:50 അവസാനം അദ്ദേഹത്തിന്റെ നാഥന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. അങ്ങനെ സജ്ജനങ്ങളിലുള്‍പ്പെടുത്തുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:51 وَإِن يَكَادُ ٱلَّذِينَ كَفَرُوا۟ لَيُزْلِقُونَكَ بِأَبْصَـٰرِهِمْ لَمَّا سَمِعُوا۟ ٱلذِّكْرَ وَيَقُولُونَ إِنَّهُۥ لَمَجْنُونٌ
68:51 ഈ ഉദ്ബോധനം കേള്‍ക്കുമ്പോള്‍ സത്യനിഷേധികള്‍ നീ നിന്റെ കാലിടറി വീഴുമാറ് നിന്നെ തുറിച്ചു നോക്കുന്നു. ഇവന്‍ ഒരു മുഴു ഭ്രാന്തന്‍ തന്നെയെന്ന് പുലമ്പുകയും ചെയ്യുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

68:52 وَمَا هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ
68:52 എന്നാലിത് മുഴുലോകര്‍ക്കുമുള്ള ഒരുദ്ബോധനമല്ലാതൊന്നുമല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)