Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
92:1
وَٱلَّيْلِ إِذَا يَغْشَىٰ
92:1
രാത്രി സാക്ഷി, അത് പ്രപഞ്ചത്തെ മൂടുമ്പോള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:2
وَٱلنَّهَارِ إِذَا تَجَلَّىٰ
92:2
പകല്‍ സാക്ഷി, അത് തെളിയുമ്പോള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:3
وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ
92:3
ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതു സാക്ഷി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:4
إِنَّ سَعْيَكُمْ لَشَتَّىٰ
92:4
തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനം പലവിധമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:5
فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ
92:5
അതിനാല്‍ ആര്‍ ദാനം നല്‍കുകയും ഭക്തനാവുകയും, - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:6
وَصَدَّقَ بِٱلْحُسْنَىٰ
92:6
അത്യുത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നുവോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:7
فَسَنُيَسِّرُهُۥ لِلْيُسْرَىٰ
92:7
അവനു നാം ഏറ്റം എളുപ്പമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:8
وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ
92:8
എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും സ്വയം പൂര്‍ണതനടിക്കുകയും, - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:9
وَكَذَّبَ بِٱلْحُسْنَىٰ
92:9
അത്യുത്തമമായതിനെ തള്ളിപ്പറയുകയും ചെയ്യുന്നുവോ, - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:10
فَسَنُيَسِّرُهُۥ لِلْعُسْرَىٰ
92:10
അവനെ നാം ഏറ്റം ക്ളേശകരമായതില്‍ കൊണ്ടെത്തിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:11
وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ
92:11
അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:12
إِنَّ عَلَيْنَا لَلْهُدَىٰ
92:12
സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:13
وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ
92:13
തീര്‍ച്ചയായും നമ്മുക്കുള്ളതാണ് പരലോകവും ഈ ലോകവും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:14
فَأَنذَرْتُكُمْ نَارًا تَلَظَّىٰ
92:14
അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:15
لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى
92:15
പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:16
ٱلَّذِى كَذَّبَ وَتَوَلَّىٰ
92:16
സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:17
وَسَيُجَنَّبُهَا ٱلْأَتْقَى
92:17
പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:18
ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ
92:18
ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:19
وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ
92:19
പ്രത്യുപകാരം നല്‍കപ്പെടേണ്ട ഒരൌദാര്യവും അവന്റെ വശം ആര്‍ക്കുമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:20
إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ
92:20
അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
92:21
وَلَسَوْفَ يَرْضَىٰ
92:21
വഴിയെ അയാള്‍ സംതൃപ്തനാകും; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)