Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

84 Al-'Inshiqāq ٱلْإِنْشِقَاق

< Previous   25 Āyah   The Sundering      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

84:1 إِذَا ٱلسَّمَآءُ ٱنشَقَّتْ
84:1 ആകാശം പൊട്ടിപ്പിളരുമ്പോള്‍! - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:2 وَأَذِنَتْ لِرَبِّهَا وَحُقَّتْ
84:2 അത് തന്റെ നാഥന്ന് കീഴ്പ്പെടുമ്പോള്‍!- അത് അങ്ങനെ ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നുവല്ലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:3 وَإِذَا ٱلْأَرْضُ مُدَّتْ
84:3 ഭൂമി പരത്തപ്പെടുമ്പോള്‍- - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:4 وَأَلْقَتْ مَا فِيهَا وَتَخَلَّتْ
84:4 അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:5 وَأَذِنَتْ لِرَبِّهَا وَحُقَّتْ
84:5 അത് അതിന്റെ നാഥന്ന് കീഴ്പ്പെടുകയും ചെയ്യുമ്പോള്‍! -അങ്ങനെ ചെയ്യാന്‍ അത് കടപ്പെട്ടിരിക്കുന്നുവല്ലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:6 يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ
84:6 അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:7 فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ
84:7 എന്നാല്‍ തന്റെ കര്‍മപുസ്തകം വലതു കയ്യില്‍ നല്‍കപ്പെടുന്നവനോ; - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:8 فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
84:8 അവന് നിസ്സാരമായ വിചാരണയേ ഉണ്ടാവുകയുള്ളൂ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:9 وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا
84:9 അവന്‍ തന്റെ വീട്ടുകാരുടെ അടുത്തേക്ക് സന്തോഷത്തോടെ മടങ്ങിച്ചെല്ലും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:10 وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ
84:10 എന്നാല്‍ കര്‍മപുസ്തകം തന്റെ പിന്‍ഭാഗത്തൂടെ നല്‍കപ്പെടുന്നവനോ; - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:11 فَسَوْفَ يَدْعُوا۟ ثُبُورًا
84:11 അവന്‍ “നാശമേ”യെന്ന് വിലപിച്ചു കൊണ്ടിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:12 وَيَصْلَىٰ سَعِيرًا
84:12 ആളിക്കത്തുന്ന നരകത്തീയില്‍ കത്തിയെരിയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:13 إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا
84:13 തീര്‍ച്ചയായും അവന്‍ തന്റെ കുടുംബക്കാര്‍ക്കിടയില്‍ ആഹ്ളാദത്തോടെ കഴിയുന്നവനായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:14 إِنَّهُۥ ظَنَّ أَن لَّن يَحُورَ
84:14 താന്‍ മടങ്ങിവരില്ലെന്നാണ് അവന്‍ കരുതിയത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:15 بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا
84:15 എന്നാല്‍ ഉറപ്പായും അവന്റെ നാഥന്‍ അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:16 فَلَآ أُقْسِمُ بِٱلشَّفَقِ
84:16 ഞാനിതാ സത്യംചെയ്യുന്നു; സൂര്യാസ്തമയ സമയത്തെ ശോഭകൊണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:17 وَٱلَّيْلِ وَمَا وَسَقَ
84:17 രാത്രിയും അതുള്‍ക്കൊള്ളുന്നതുകൊണ്ടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:18 وَٱلْقَمَرِ إِذَا ٱتَّسَقَ
84:18 ചന്ദ്രന്‍ സാക്ഷി- അതു പൂര്‍ണത പ്രാപിക്കുമ്പോള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:19 لَتَرْكَبُنَّ طَبَقًا عَن طَبَقٍ
84:19 നിശ്ചയമായും നിങ്ങള്‍ പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:20 فَمَا لَهُمْ لَا يُؤْمِنُونَ
84:20 എന്നിട്ടും അവര്‍ക്കെന്തു പറ്റി, അവര്‍ വിശ്വസിക്കുന്നില്ലല്ലോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:21 وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩
84:21 ഖുര്‍ആന്‍ ഓതിക്കേള്‍പിക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിക്കുന്നുമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:22 بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ
84:22 എന്നല്ല; സത്യനിഷേധികള്‍ അതിനെ കളവാക്കി തള്ളുകയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:23 وَٱللَّهُ أَعْلَمُ بِمَا يُوعُونَ
84:23 അവര്‍ മനസ്സില്‍ സൂക്ഷിക്കുന്നവയൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:24 فَبَشِّرْهُم بِعَذَابٍ أَلِيمٍ
84:24 അതിനാല്‍ നീ അവര്‍ക്ക് നോവേറിയ ശിക്ഷയെ സംബന്ധിച്ച് വിവരമറിയിക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)

84:25 إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ
84:25 സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് അറുതിയില്ലാത്ത പ്രതിഫലമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)