Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
74:1
يَـٰٓأَيُّهَا ٱلْمُدَّثِّرُ
74:1
പുതച്ചു മൂടിയവനേ! - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:2
قُمْ فَأَنذِرْ
74:2
എഴുന്നേല്‍ക്കുക. ജനത്തിന് മുന്നറിയിപ്പ് നല്‍കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:3
وَرَبَّكَ فَكَبِّرْ
74:3
നിന്റെ നാഥന്റെ മഹത്വം വാഴ്ത്തുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:4
وَثِيَابَكَ فَطَهِّرْ
74:4
നിന്റെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:5
وَٱلرُّجْزَ فَٱهْجُرْ
74:5
അഴുക്കുകളില്‍നിന്ന് അകന്നു നില്‍ക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:6
وَلَا تَمْنُن تَسْتَكْثِرُ
74:6
കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:7
وَلِرَبِّكَ فَٱصْبِرْ
74:7
നിന്റെ നാഥന്നുവേണ്ടി ക്ഷമ പാലിക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:8
فَإِذَا نُقِرَ فِى ٱلنَّاقُورِ
74:8
പിന്നെ കാഹളം ഊതപ്പെട്ടാല്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:9
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ
74:9
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:10
عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍ
74:10
സത്യനിഷേധികള്‍ക്ക് ഒട്ടും സുഖകരമല്ലാത്ത ദിവസം! - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:11
ذَرْنِى وَمَنْ خَلَقْتُ وَحِيدًا
74:11
ഞാന്‍ തനിയെ സൃഷ്ടിച്ച ആ മനുഷ്യനെ എനിക്കിങ്ങു വിട്ടുതരിക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:12
وَجَعَلْتُ لَهُۥ مَالًا مَّمْدُودًا
74:12
നാമവന് ധാരാളം ധനം നല്‍കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:13
وَبَنِينَ شُهُودًا
74:13
എന്തിനും പോന്ന മക്കളെയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:14
وَمَهَّدتُّ لَهُۥ تَمْهِيدًا
74:14
അവനാവശ്യമായ സൌകര്യങ്ങളെല്ലാം ഞാനൊരുക്കിക്കൊടുത്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:15
ثُمَّ يَطْمَعُ أَنْ أَزِيدَ
74:15
എന്നിട്ടും ഞാന്‍ ഇനിയും കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ കൊതിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:16
كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًا
74:16
ഇല്ല; അവന്‍ നമ്മുടെ വചനങ്ങളുടെ കടുത്ത ശത്രുവായിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:17
سَأُرْهِقُهُۥ صَعُودًا
74:17
വൈകാതെ തന്നെ നാമവനെ ക്ളേശമേറിയ ഒരു കയറ്റം കയറാനിടവരുത്തും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:18
إِنَّهُۥ فَكَّرَ وَقَدَّرَ
74:18
അവന്‍ ചിന്തിച്ചു. ചിലത് ചെയ്യാനുറച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:19
فَقُتِلَ كَيْفَ قَدَّرَ
74:19
അതിനാലവന് ശാപം. എങ്ങനെ ചെയ്യാനാണവനുറച്ചത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:20
ثُمَّ قُتِلَ كَيْفَ قَدَّرَ
74:20
വീണ്ടും അവനു നാശം! എങ്ങനെ പ്രവര്‍ത്തിക്കാനാണവന്‍ തീരുമാനിച്ചത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:21
ثُمَّ نَظَرَ
74:21
പിന്നെ അവനൊന്നു നോക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:22
ثُمَّ عَبَسَ وَبَسَرَ
74:22
എന്നിട്ട് മുഖം കോട്ടി. നെറ്റി ചുളിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:23
ثُمَّ أَدْبَرَ وَٱسْتَكْبَرَ
74:23
പിന്നെ പിന്തിരിയുകയും അഹങ്കരിക്കുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:24
فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌ يُؤْثَرُ
74:24
എന്നിട്ട് അവന്‍ പുലമ്പി: ഈ ഖുര്‍ആന്‍ പരമ്പരാഗതമായ മായാജാലമല്ലാതൊന്നുമല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:25
إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ
74:25
ഇത് വെറും മനുഷ്യവചനം മാത്രം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:26
سَأُصْلِيهِ سَقَرَ
74:26
അടുത്തുതന്നെ നാമവനെ നരകത്തീയിലെരിയിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:27
وَمَآ أَدْرَىٰكَ مَا سَقَرُ
74:27
നരകത്തീ എന്താണെന്ന് നിനക്കെന്തറിയാം? - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:28
لَا تُبْقِى وَلَا تَذَرُ
74:28
അത് ഒന്നും ബാക്കിവെക്കുകയില്ല. ഒന്നിനെയും ഒഴിവാക്കുകയുമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:29
لَوَّاحَةٌ لِّلْبَشَرِ
74:29
അത് തൊലി കരിച്ചുകളയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:30
عَلَيْهَا تِسْعَةَ عَشَرَ
74:30
അതിന്റെ ചുമതലക്കാരായി പത്തൊമ്പത് പേരുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:31
وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ
74:31
നാം നരകത്തിന് ഇവ്വിധം ചുമതലക്കാരായി നിശ്ചയിച്ചത് മലക്കുകളെ മാത്രമാണ്. അവരുടെ എണ്ണം സത്യനിഷേധികള്‍ക്കുള്ള നമ്മുടെ ഒരു പരീക്ഷണം മാത്രമാണ്; വേദാവകാശികള്‍ക്ക് ദൃഢബോധ്യം വരാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ധിക്കാനുമാണിത്. വേദക്കാരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും. അതോടൊപ്പം സത്യനിഷേധികളും രോഗബാധിതമായ മനസ്സിനുടമകളും, അല്ലാഹു ഇതുകൊണ്ട് എന്തൊരുപമയാണ് ഉദ്ദേശിച്ചത് എന്നു പറയാനുമാണ്. ഇവ്വിധം അല്ലാഹു താനിഛിക്കുന്നവരെ വഴികേടിലാക്കുന്നു. താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല. ഇത് മനുഷ്യര്‍ക്ക് ഒരുദ്ബോധനമല്ലാതൊന്നുമല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:32
كَلَّا وَٱلْقَمَرِ
74:32
നിസ്സംശയം, ചന്ദ്രനാണ് സത്യം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:33
وَٱلَّيْلِ إِذْ أَدْبَرَ
74:33
രാത്രിയാണ് സത്യം- അത് പിന്നിടുമ്പോള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:34
وَٱلصُّبْحِ إِذَآ أَسْفَرَ
74:34
പ്രഭാതമാണ് സത്യം- അത് പ്രശോഭിതമാവുമ്പോള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:35
إِنَّهَا لَإِحْدَى ٱلْكُبَرِ
74:35
നരകം ഗൌരവമുള്ള കാര്യങ്ങളിലൊന്നുതന്നെ; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:36
نَذِيرًا لِّلْبَشَرِ
74:36
മനുഷ്യര്‍ക്കൊരു താക്കീതും! - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:37
لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ
74:37
നിങ്ങളില്‍ മുന്നോട്ടുവരാനോ പിന്നോട്ടു പോകാനോ ആഗ്രഹിക്കുന്ന ഏവര്‍ക്കുമുള്ള താക്കീത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:38
كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ
74:38
ഓരോ മനുഷ്യനും താന്‍ നേടിയതിന് ബാധ്യസ്ഥനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:39
إِلَّآ أَصْحَـٰبَ ٱلْيَمِينِ
74:39
വലതു കൈയില്‍ കര്‍മ്മപുസ്തകം കിട്ടുന്നവരൊഴികെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:40
فِى جَنَّـٰتٍ يَتَسَآءَلُونَ
74:40
അവര്‍ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവരന്വേഷിക്കും, - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:41
عَنِ ٱلْمُجْرِمِينَ
74:41
കുറ്റവാളികളോട്: - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:42
مَا سَلَكَكُمْ فِى سَقَرَ
74:42
"നിങ്ങളെ നരകത്തിലെത്തിച്ചത് എന്താണ്?” - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:43
قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ
74:43
അവര്‍ പറയും: "ഞങ്ങള്‍ നമസ്കരിക്കുന്നവരായിരുന്നില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:44
وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ
74:44
"അഗതികള്‍ക്ക് ആഹാരം കൊടുക്കുന്നവരുമായിരുന്നില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:45
وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ
74:45
"പാഴ്മൊഴികളില്‍ മുഴുകിക്കഴിഞ്ഞവരോടൊപ്പം ഞങ്ങളും അതില്‍ വ്യാപൃതരായിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:46
وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ
74:46
"പ്രതിഫല നാളിനെ ഞങ്ങള്‍ നിഷേധിച്ചിരുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:47
حَتَّىٰٓ أَتَىٰنَا ٱلْيَقِينُ
74:47
"മരണം ഞങ്ങളില്‍ വന്നെത്തുംവരെ.” - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:48
فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ
74:48
അന്നേരം ശുപാര്‍ശകരുടെ ശുപാര്‍ശ അവര്‍ക്കൊട്ടും ഉപകരിക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:49
فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ
74:49
എന്നിട്ടും അവര്‍ക്കെന്തുപറ്റി? അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് തെന്നിമാറുകയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:50
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ
74:50
വിറളിപിടിച്ച കഴുതകളെപ്പോലെയാണവര്‍ -- - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:51
فَرَّتْ مِن قَسْوَرَةٍۭ
74:51
സിംഹത്തെ ഭയന്ന് വിരണ്ടോടുന്ന. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:52
بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً
74:52
അല്ല; അവരിലോരോരുത്തരും ആഗ്രഹിക്കുന്നു: തനിക്ക് അല്ലാഹുവില്‍നിന്ന് തുറന്ന ഏടുകളുള്ള വേദപുസ്തകം ലഭിക്കണമെന്ന്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:53
كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ
74:53
ഒരിക്കലുമില്ല. അവര്‍ക്ക് പരലോകത്തെ പേടിയില്ല എന്നതാണ് സത്യം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:54
كَلَّآ إِنَّهُۥ تَذْكِرَةٌ
74:54
അറിയുക! ഉറപ്പായും ഇത് ഒരുദ്ബോധനമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:55
فَمَن شَآءَ ذَكَرَهُۥ
74:55
അതിനാല്‍ ഇഷ്ടമുള്ളവന്‍ ഇതോര്‍ക്കട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
74:56
وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ
74:56
അല്ലാഹു ഇഛിക്കുന്നുവെങ്കിലല്ലാതെ അവരത് സ്വീകരിക്കുകയില്ല. അവനാകുന്നു ഭക്തിക്കര്‍ഹന്‍. പാപമോചനത്തിനുടമയും അവന്‍ തന്നെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)