Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
55:1
ٱلرَّحْمَـٰنُ
55:1
പരമകാരുണികന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:2
عَلَّمَ ٱلْقُرْءَانَ
55:2
അവന്‍ ഈ ഖുര്‍ആന്‍ പഠിപ്പിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:3
خَلَقَ ٱلْإِنسَـٰنَ
55:3
അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:4
عَلَّمَهُ ٱلْبَيَانَ
55:4
അവനെ സംസാരം അഭ്യസിപ്പിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:5
ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ
55:5
സൂര്യനും ചന്ദ്രനും നിശ്ചിത ക്രമമനുസരിച്ചാണ് സഞ്ചരിക്കുന്നത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:6
وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ
55:6
താരവും മരവും അവന് പ്രണാമമര്‍പ്പിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:7
وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ
55:7
അവന്‍ മാനത്തെ ഉയര്‍ത്തി നിര്‍ത്തി. തുലാസ് സ്ഥാപിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:8
أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ
55:8
നിങ്ങള്‍ തുലാസില്‍ ക്രമക്കേട് വരുത്താതിരിക്കാന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:9
وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ
55:9
അതിനാല്‍ നീതിപൂര്‍വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തില്‍ കുറവു വരുത്തരുത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:10
وَٱلْأَرْضَ وَضَعَهَا لِلْأَنَامِ
55:10
ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കായി സംവിധാനിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:11
فِيهَا فَـٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ
55:11
അതില്‍ ധാരാളം പഴമുണ്ട്. കൊതുമ്പുള്ള ഈത്തപ്പനകളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:12
وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ
55:12
വൈക്കോലോടുകൂടിയ ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:13
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:13
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:14
خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍ كَٱلْفَخَّارِ
55:14
മണ്‍കുടം പോലെ മുട്ടിയാല്‍ മുഴങ്ങുന്ന കളിമണ്ണില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:15
وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ
55:15
പുകയില്ലാത്ത അഗ്നിജ്ജ്വാലയില്‍നിന്ന് ജിന്നിനെയും സൃഷ്ടിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:16
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:16
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:17
رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ
55:17
രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥന്‍ അവനത്രെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:18
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:18
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:19
مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ
55:19
അവന്‍ രണ്ട് സമുദ്രങ്ങളെ പരസ്പരം സംഗമിക്കാന്‍ സാധിക്കുമാറ് അയച്ചുവിട്ടിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:20
بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ
55:20
അവ രണ്ടിനുമിടയില്‍ ഒരു നിരോധപടലമുണ്ട്. അവ പരസ്പരം അതിക്രമിച്ചുകടക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:21
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:21
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:22
يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ
55:22
അവ രണ്ടില്‍നിന്നും മുത്തും പവിഴവും കിട്ടുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:23
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:23
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:24
وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ
55:24
സമുദ്രത്തില്‍ സഞ്ചരിക്കുന്ന, പര്‍വതങ്ങള്‍പോലെ ഉയരമുള്ള കപ്പലുകള്‍ അവന്റേതാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:25
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:25
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:26
كُلُّ مَنْ عَلَيْهَا فَانٍ
55:26
ഭൂതലത്തിലുള്ളതൊക്കെയും നശിക്കുന്നവയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:27
وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَـٰلِ وَٱلْإِكْرَامِ
55:27
മഹാനും ഗംഭീരനുമായ നിന്റെ നാഥന്റെ അസ്തിത്വം മാത്രമാണ് അവശേഷിക്കുക. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:28
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:28
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:29
يَسْـَٔلُهُۥ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ
55:29
ആകാശഭൂമികളിലുള്ളവയൊക്കെയും തങ്ങളുടെ ആവശ്യങ്ങള്‍ അവനോട് ചോദിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അവനെന്നും കാര്യനിര്‍വഹണത്തിലാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:30
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:30
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:31
سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ
55:31
ഭൂമിക്ക് ഭാരമായ ജിന്നുകളേ, മനുഷ്യരേ, നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞു വരുന്നുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:32
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:32
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:33
يَـٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَـٰنٍ
55:33
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:34
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:34
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:35
يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
55:35
നിങ്ങളിരുകൂട്ടരുടെയും നേരെ തീക്ഷ്ണമായ തീജ്ജ്വാലകളും പുകപടലങ്ങളും അയക്കും. നിങ്ങള്‍ക്കവയെ അതിജയിക്കാനാവില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:36
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:36
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:37
فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ
55:37
ആകാശം പൊട്ടിപ്പിളര്‍ന്ന് റോസാപ്പൂ നിറമുള്ളതും കുഴമ്പുപോലുള്ളതും ആയിത്തീരുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:38
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:38
അപ്പോള്‍ നിങ്ങളിരുവിഭാഗത്തിന്റെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:39
فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ
55:39
അന്നേ ദിനം മനുഷ്യനോടോ ജിന്നിനോടോ അവരുടെ പാപമെന്തെന്ന് ചോദിച്ചറിയേണ്ടതില്ലാത്തവിധമത് വ്യക്തമായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:40
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:40
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:41
يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ
55:41
കുറ്റവാളികളെ അവരുടെ ലക്ഷണങ്ങള്‍ കൊണ്ടുതന്നെ തിരിച്ചറിയുന്നതാണ്. അവരെ കുടുമയിലും പാദങ്ങളിലും പിടിച്ച് വലിച്ചിഴക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:42
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:42
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:43
هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ
55:43
ഇതാകുന്നു കുറ്റവാളികള്‍ തള്ളിപ്പറയുന്ന നരകം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:44
يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ
55:44
അതിനും തിളച്ചുമറിയുന്ന ചൂടുവെള്ളത്തിനുമിടയില്‍ അവര്‍ കറങ്ങിക്കൊണ്ടിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:45
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:45
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:46
وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ
55:46
തന്റെ നാഥന്റെ സന്നിധിയില്‍ തന്നെ കൊണ്ടുവരുമെന്ന് ഭയന്നവന് രണ്ട് സ്വര്‍ഗീയാരാമങ്ങളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:47
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:47
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് അനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:48
ذَوَاتَآ أَفْنَانٍ
55:48
അതു രണ്ടും നിരവധി സുഖൈശ്വര്യങ്ങളുള്ളവയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:49
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:49
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:50
فِيهِمَا عَيْنَانِ تَجْرِيَانِ
55:50
അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:51
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:51
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:52
فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ
55:52
അവ രണ്ടിലും ഓരോ പഴത്തില്‍നിന്നുമുള്ള ഈരണ്ടു ഇനങ്ങളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:53
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:53
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:54
مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ
55:54
അവര്‍ ചില മെത്തകളില്‍ ചാരിക്കിടക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗം കട്ടികൂടിയ പട്ടുകൊണ്ടുള്ളതായിരിക്കും. ആ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ താഴ്ന്നു കിടക്കുന്നവയുമായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:55
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:55
അപ്പോള്‍ നിങ്ങള്‍ ഇരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:56
فِيهِنَّ قَـٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
55:56
അവയില്‍ നോട്ടം നിയന്ത്രിക്കുന്ന തരുണികളുണ്ടായിരിക്കും. ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:57
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:57
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:58
كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ
55:58
അവര്‍ മാണിക്യവും പവിഴവും പോലിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:59
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:59
അപ്പോള്‍ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:60
هَلْ جَزَآءُ ٱلْإِحْسَـٰنِ إِلَّا ٱلْإِحْسَـٰنُ
55:60
നന്മയുടെ പ്രതിഫലം നന്മയല്ലാതെന്ത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:61
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:61
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:62
وَمِن دُونِهِمَا جَنَّتَانِ
55:62
അവ രണ്ടും കൂടാതെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:63
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:63
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:64
مُدْهَآمَّتَانِ
55:64
പച്ചപ്പുനിറഞ്ഞ രണ്ടു സ്വര്‍ഗീയാരാമങ്ങള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:65
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:65
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:66
فِيهِمَا عَيْنَانِ نَضَّاخَتَانِ
55:66
അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ട് അരുവികളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:67
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:67
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:68
فِيهِمَا فَـٰكِهَةٌ وَنَخْلٌ وَرُمَّانٌ
55:68
അവ രണ്ടിലും പലയിനം പഴങ്ങളുണ്ട്. ഈത്തപ്പനകളും ഉറുമാന്‍ പഴങ്ങളുമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:69
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:69
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:70
فِيهِنَّ خَيْرَٰتٌ حِسَانٌ
55:70
അവയില്‍ സുശീലകളും സുന്ദരികളുമായ തരുണികളുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:71
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:71
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:72
حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ
55:72
അവര്‍ കൂടാരങ്ങളില്‍ ഒതുങ്ങിക്കഴിയുന്ന ഹൂറികളാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:73
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:73
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:74
لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ
55:74
ഇവര്‍ക്കു മുമ്പേ മനുഷ്യനോ ജിന്നോ അവരെ തൊട്ടിട്ടില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:75
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:75
അപ്പോള്‍ നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:76
مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ
55:76
അവര്‍ ചാരുതയാര്‍ന്ന പരവതാനികളിലും പച്ചപ്പട്ടിന്റെ തലയണകളിലും ചാരിക്കിടക്കുന്നവരായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:77
فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ
55:77
എന്നിട്ടും നിങ്ങളിരു കൂട്ടരുടെയും നാഥന്റെ ഏതനുഗ്രഹത്തെയാണ് നിങ്ങള്‍ തള്ളിപ്പറയുക? - Muhammad Karakunnu and Vanidas Elayavoor (Malayalam)
55:78
تَبَـٰرَكَ ٱسْمُ رَبِّكَ ذِى ٱلْجَلَـٰلِ وَٱلْإِكْرَامِ
55:78
മഹോന്നതനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമം അത്യുല്‍കൃഷ്ടം തന്നെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)