Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

70 Al-Ma`ārij ٱلْمَعَارِج

< Previous   44 Āyah   The Ascending Stairways      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

70:1 سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ
70:1 സംഭവിക്കാനിരിക്കുന്ന ശിക്ഷയെ സംബന്ധിച്ച് ഒരന്വേഷകന്‍ ആരാഞ്ഞുവല്ലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:2 لِّلْكَـٰفِرِينَ لَيْسَ لَهُۥ دَافِعٌ
70:2 അത് സത്യനിഷേധികള്‍ക്കുള്ളതാണ്. അതിനെ തടയുന്ന ആരുമില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:3 مِّنَ ٱللَّهِ ذِى ٱلْمَعَارِجِ
70:3 ചവിട്ടുപടികളുടെ ഉടമയായ അല്ലാഹുവില്‍ നിന്നുള്ളതാണത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:4 تَعْرُجُ ٱلْمَلَـٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ
70:4 മലക്കുകളും പരിശുദ്ധാത്മാവും അവന്റെ സന്നിധിയിലേക്ക് കയറിപ്പോകുന്നു. അമ്പതിനായിരം കൊല്ലം ദൈര്‍ഘ്യമുള്ള ഒരു ദിനത്തില്‍ - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:5 فَٱصْبِرْ صَبْرًا جَمِيلًا
70:5 അതിനാല്‍ ക്ഷമിക്കുക. മനോഹരമായ ക്ഷമ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:6 إِنَّهُمْ يَرَوْنَهُۥ بَعِيدًا
70:6 അവരത് അകലെയായാണ് കാണുന്നത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:7 وَنَرَىٰهُ قَرِيبًا
70:7 നാമോ അടുത്തായും കാണുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:8 يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ
70:8 അന്ന് ആകാശം ഉരുകിയ ലോഹം പോലെയാകും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:9 وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ
70:9 മലകള്‍ കടഞ്ഞെടുത്ത രോമം പോലെയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:10 وَلَا يَسْـَٔلُ حَمِيمٌ حَمِيمًا
70:10 അന്ന് ഒരുറ്റവനും തന്റെ തോഴനെ തേടുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:11 يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ
70:11 അവരന്യോന്യം കാണുന്നുണ്ടാകും. അപ്പോള്‍ കുറ്റവാളി കൊതിച്ചുപോകും: അന്നാളിലെ ശിക്ഷയില്‍നിന്നൊഴിവാകാന്‍ മക്കളെ പണയം നല്‍കിയാലോ! - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:12 وَصَـٰحِبَتِهِۦ وَأَخِيهِ
70:12 സഹധര്‍മിണിയെയും സഹോദരനെയും നല്‍കിയാലോ! - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:13 وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ
70:13 തനിക്ക് അഭയമേകിപ്പോന്ന കുടുംബത്തെയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:14 وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ
70:14 ഭൂമിയിലുള്ള മറ്റെല്ലാറ്റിനെയും. അങ്ങനെ താന്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍! - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:15 كَلَّآ ۖ إِنَّهَا لَظَىٰ
70:15 വേണ്ട! അത് കത്തിക്കാളുന്ന നരകത്തീയാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:16 نَزَّاعَةً لِّلشَّوَىٰ
70:16 തൊലി ഉരിച്ചു കളയുന്ന തീ! - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:17 تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ
70:17 സത്യത്തോട് പുറം തിരിയുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തവരെ അത് വിളിച്ചുവരുത്തും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:18 وَجَمَعَ فَأَوْعَىٰٓ
70:18 ധനം ശേഖരിച്ച് സൂക്ഷിച്ചുവെച്ചവരെയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:19 ۞ إِنَّ ٱلْإِنسَـٰنَ خُلِقَ هَلُوعًا
70:19 മനുഷ്യന്‍ ക്ഷമ കെട്ടവനായാണ് സൃഷ്ടിക്കപ്പെട്ടത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:20 إِذَا مَسَّهُ ٱلشَّرُّ جَزُوعًا
70:20 വിപത്ത് വരുമ്പോള്‍ അവന്‍ വെപ്രാളം കാട്ടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:21 وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا
70:21 നേട്ടം കിട്ടിയാലോ കെട്ടിപ്പൂട്ടിവെക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:22 إِلَّا ٱلْمُصَلِّينَ
70:22 നമസ്കരിക്കുന്നവരൊഴികെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:23 ٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ دَآئِمُونَ
70:23 അവര്‍ നമസ്കാരത്തില്‍ നിഷ്ഠ പുലര്‍ത്തുന്നവരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:24 وَٱلَّذِينَ فِىٓ أَمْوَٰلِهِمْ حَقٌّ مَّعْلُومٌ
70:24 അവരുടെ ധനത്തില്‍ നിര്‍ണിതമായ അവകാശമുണ്ട് -- - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:25 لِّلسَّآئِلِ وَٱلْمَحْرُومِ
70:25 ചോദിച്ചെത്തുന്നവര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കു വകയില്ലാത്തവര്‍ക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:26 وَٱلَّذِينَ يُصَدِّقُونَ بِيَوْمِ ٱلدِّينِ
70:26 വിധിദിനം സത്യമാണെന്ന് അംഗീകരിക്കുന്നവരാണവര്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:27 وَٱلَّذِينَ هُم مِّنْ عَذَابِ رَبِّهِم مُّشْفِقُونَ
70:27 തങ്ങളുടെ നാഥന്റെ ശിക്ഷയെ പേടിക്കുന്നവരും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:28 إِنَّ عَذَابَ رَبِّهِمْ غَيْرُ مَأْمُونٍ
70:28 അവരുടെ നാഥന്റെ ശിക്ഷയെക്കുറിച്ച് നിര്‍ഭയരാകാവതല്ല; തീര്‍ച്ച. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:29 وَٱلَّذِينَ هُمْ لِفُرُوجِهِمْ حَـٰفِظُونَ
70:29 അവര്‍ തങ്ങളുടെ സദാചാരനിഷ്ഠ സംരക്ഷിച്ചു പോരുന്നവരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:30 إِلَّا عَلَىٰٓ أَزْوَٰجِهِمْ أَوْ مَا مَلَكَتْ أَيْمَـٰنُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
70:30 തങ്ങളുടെ ഭാര്യമാരിലോ അധീനതയിലുള്ളവരിലോ ഒഴികെ. ഇവരുമായി ബന്ധപ്പെടുന്നത് ആക്ഷേപാര്‍ഹമല്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:31 فَمَنِ ٱبْتَغَىٰ وَرَآءَ ذَٰلِكَ فَأُو۟لَـٰٓئِكَ هُمُ ٱلْعَادُونَ
70:31 എന്നാല്‍ അതിനപ്പുറം ആഗ്രഹിക്കുന്നവരാരോ അവരത്രെ അതിക്രമികള്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:32 وَٱلَّذِينَ هُمْ لِأَمَـٰنَـٰتِهِمْ وَعَهْدِهِمْ رَٰعُونَ
70:32 തങ്ങളുടെ വശമുള്ള സൂക്ഷിപ്പുസ്വത്തുക്കള്‍ സംരക്ഷിക്കുന്നവരും കരാര്‍ പാലിക്കുന്നവരുമാണവര്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:33 وَٱلَّذِينَ هُم بِشَهَـٰدَٰتِهِمْ قَآئِمُونَ
70:33 തങ്ങളുടെ സാക്ഷ്യങ്ങള്‍ സത്യസന്ധമായി പൂര്‍ത്തീകരിക്കുന്നവരും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:34 وَٱلَّذِينَ هُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ
70:34 നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:35 أُو۟لَـٰٓئِكَ فِى جَنَّـٰتٍ مُّكْرَمُونَ
70:35 അവര്‍ സ്വര്‍ഗത്തില്‍ അത്യധികം ആദരിക്കപ്പെടുന്നവരായിരിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:36 فَمَالِ ٱلَّذِينَ كَفَرُوا۟ قِبَلَكَ مُهْطِعِينَ
70:36 ഈ സത്യനിഷേധികള്‍ക്ക് എന്തുപറ്റി? നിന്റെ നേരെ പാഞ്ഞുവരികയാണല്ലോ അവര്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:37 عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ عِزِينَ
70:37 ഇടത്തുനിന്നും വലത്തുനിന്നും കൂട്ടം കൂട്ടമായി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:38 أَيَطْمَعُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُدْخَلَ جَنَّةَ نَعِيمٍ
70:38 അവരോരോരുത്തരും താന്‍ അനുഗൃഹീത സ്വര്‍ഗത്തില്‍ കടക്കുമെന്ന് കൊതിക്കുകയാണോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:39 كَلَّآ ۖ إِنَّا خَلَقْنَـٰهُم مِّمَّا يَعْلَمُونَ
70:39 ഒരിക്കലുമില്ല! അവര്‍ക്കുതന്നെ നന്നായറിയാവുന്ന വസ്തുവില്‍ നിന്നാണ് നാമവരെ പടച്ചത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:40 فَلَآ أُقْسِمُ بِرَبِّ ٱلْمَشَـٰرِقِ وَٱلْمَغَـٰرِبِ إِنَّا لَقَـٰدِرُونَ
70:40 വേണ്ട, ഉദയാസ്തമയ സ്ഥാനങ്ങളുടെ നാഥന്റെ പേരില്‍ ഞാനിതാ സത്യം ചെയ്യുന്നു. നിസ്സംശയം നാം കഴിവുറ്റവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:41 عَلَىٰٓ أَن نُّبَدِّلَ خَيْرًا مِّنْهُمْ وَمَا نَحْنُ بِمَسْبُوقِينَ
70:41 അവരുടെ സ്ഥാനത്ത് അവരെക്കാള്‍ ഉത്തമമായ ജനതയെ കൊണ്ടുവരാന്‍ ; നമ്മെ ആരും മറികടക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:42 فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ
70:42 അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്കു താക്കീതു നല്‍കപ്പെട്ട ദിനം വരുംവരെ അവര്‍ തങ്ങളുടെ തോന്നിവാസങ്ങളിലും ദുര്‍വൃത്തികളിലും മുഴുകി കഴിയട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:43 يَوْمَ يَخْرُجُونَ مِنَ ٱلْأَجْدَاثِ سِرَاعًا كَأَنَّهُمْ إِلَىٰ نُصُبٍ يُوفِضُونَ
70:43 അവര്‍ തങ്ങളുടെ ശവകുടീരങ്ങളില്‍ നിന്ന് പുറപ്പെട്ട് ഓടിയണയുന്ന ദിനമാണത്. തങ്ങളുടെ ലക്ഷ്യസ്ഥാനമായ നാട്ടക്കുറിയിലേക്ക് ഓടിയൊഴുകുന്ന പോലെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

70:44 خَـٰشِعَةً أَبْصَـٰرُهُمْ تَرْهَقُهُمْ ذِلَّةٌ ۚ ذَٰلِكَ ٱلْيَوْمُ ٱلَّذِى كَانُوا۟ يُوعَدُونَ
70:44 കണ്ണുകള്‍ താണുപോയ അവസ്ഥയിലായിരിക്കും അന്നവര്‍. അപമാനം അവരെ ആവരണം ചെയ്തിരിക്കും. അവര്‍ക്ക് മുന്നറിയിപ്പു നല്‍കപ്പെട്ടിരുന്ന ദിനം അതത്രെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)