Selected

Original Text
Muhammad Karakunnu and Vanidas Elayavoor

Available Translations

78 An-Naba' ٱلنَّبَأ

< Previous   40 Āyah   The Tidings      Next >  

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.

78:1 عَمَّ يَتَسَآءَلُونَ
78:1 ഏതിനെപ്പറ്റിയാണ് അവരന്യോന്യം ചോദിച്ചുകൊണ്ടിരിക്കുന്നത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:2 عَنِ ٱلنَّبَإِ ٱلْعَظِيمِ
78:2 അതിഭയങ്കരമായ വാര്‍ത്തയെപ്പറ്റി തന്നെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:3 ٱلَّذِى هُمْ فِيهِ مُخْتَلِفُونَ
78:3 അതിലവര്‍ ഭിന്നാഭിപ്രായക്കാരാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:4 كَلَّا سَيَعْلَمُونَ
78:4 വേണ്ട; വൈകാതെ അവരറിയുകതന്നെ ചെയ്യും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:5 ثُمَّ كَلَّا سَيَعْلَمُونَ
78:5 വീണ്ടും വേണ്ട; ഉറപ്പായും അവരറിയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:6 أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًا
78:6 ഭൂമിയെ നാം മെത്തയാക്കിയില്ലേ? - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:7 وَٱلْجِبَالَ أَوْتَادًا
78:7 മലകളെ ആണികളും? - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:8 وَخَلَقْنَـٰكُمْ أَزْوَٰجًا
78:8 നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:9 وَجَعَلْنَا نَوْمَكُمْ سُبَاتًا
78:9 നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:10 وَجَعَلْنَا ٱلَّيْلَ لِبَاسًا
78:10 രാവിനെ വസ്ത്രമാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:11 وَجَعَلْنَا ٱلنَّهَارَ مَعَاشًا
78:11 പകലിനെ ജീവിതവേളയാക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:12 وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
78:12 നിങ്ങള്‍ക്കു മേലെ ഭദ്രമായ ഏഴാകാശങ്ങളെ നാം നിര്‍മിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:13 وَجَعَلْنَا سِرَاجًا وَهَّاجًا
78:13 കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:14 وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا
78:14 കാര്‍മുകിലില്‍നിന്ന് കുത്തിയൊഴുകും വെള്ളമിറക്കി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:15 لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا
78:15 അതുവഴി ധാന്യവും ചെടികളും ഉല്‍പാദിപ്പിക്കാന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:16 وَجَنَّـٰتٍ أَلْفَافًا
78:16 ഇടതൂര്‍ന്ന തോട്ടങ്ങളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:17 إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًا
78:17 നിശ്ചയമായും വിധിദിനം സമയനിര്‍ണിതമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:18 يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا
78:18 കാഹളം ഊതുന്ന ദിനമാണത്. അപ്പോള്‍ നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:19 وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا
78:19 ആകാശം തുറക്കപ്പെടും. അത് അനേകം കവാടങ്ങളായിത്തീരും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:20 وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا
78:20 പര്‍വതങ്ങള്‍ ഇളകി നീങ്ങും. അവ മരീചികയാകും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:21 إِنَّ جَهَنَّمَ كَانَتْ مِرْصَادًا
78:21 നിശ്ചയമായും നരകത്തീ പതിസ്ഥലമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:22 لِّلطَّـٰغِينَ مَـَٔابًا
78:22 അതിക്രമികളുടെ സങ്കേതം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:23 لَّـٰبِثِينَ فِيهَآ أَحْقَابًا
78:23 അവരതില്‍ യുഗങ്ങളോളം വസിക്കും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:24 لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
78:24 കുളിരോ കുടിനീരോ അവരവിടെ അനുഭവിക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:25 إِلَّا حَمِيمًا وَغَسَّاقًا
78:25 തിളക്കുന്ന വെള്ളവും ചലവുമല്ലാതെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:26 جَزَآءً وِفَاقًا
78:26 അര്‍ഹിക്കുന്ന പ്രതിഫലം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:27 إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا
78:27 തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നവരായിരുന്നില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:28 وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًا
78:28 നമ്മുടെ താക്കീതുകളെ അവര്‍ അപ്പാടെ കള്ളമാക്കി തള്ളി. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:29 وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًا
78:29 എല്ലാ കാര്യവും നാം കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:30 فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا
78:30 അതിനാല്‍ നിങ്ങള്‍ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരാനില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:31 إِنَّ لِلْمُتَّقِينَ مَفَازًا
78:31 ഭക്തന്മാര്‍ക്ക് വിജയം ഉറപ്പ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:32 حَدَآئِقَ وَأَعْنَـٰبًا
78:32 അവര്‍ക്ക് സ്വര്‍ഗത്തോപ്പുകളും മുന്തിരിക്കുലകളുമുണ്ട്. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:33 وَكَوَاعِبَ أَتْرَابًا
78:33 തുടുത്ത മാറിടമുള്ള തുല്യവയസ്കരായ തരുണികളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:34 وَكَأْسًا دِهَاقًا
78:34 നിറഞ്ഞ കോപ്പകളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:35 لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا
78:35 അവരവിടെ പൊയ്മൊഴികളോ വിടുവാക്കുകളോ കേള്‍ക്കുകയില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:36 جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا
78:36 നിന്റെ നാഥനില്‍ നിന്നുള്ള പ്രതിഫലമായാണത്. അവരര്‍ഹിക്കുന്ന സമ്മാനം. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:37 رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا
78:37 അവന്‍, ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയും നാഥനാണ്. ദയാപരന്‍. അവനുമായി നേരില്‍ സംഭാഷണം നടത്താനാര്‍ക്കുമാവില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:38 يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا
78:38 ജിബ്രീലും മറ്റു മലക്കുകളും അണിനിരക്കും ദിനമാണ് അതുണ്ടാവുക. അന്നാര്‍ക്കും സംസാരിക്കാനാവില്ല; കരുണാനിധിയായ നാഥന്‍ അനുവാദം നല്‍കിയവന്നും സത്യം പറഞ്ഞവന്നുമൊഴികെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:39 ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا
78:39 അതത്രെ സത്യദിനം. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്ക് മടങ്ങാനുള്ള മാര്‍ഗമവലംബിക്കട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)

78:40 إِنَّآ أَنذَرْنَـٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا
78:40 ആസന്നമായ ശിക്ഷയെ സംബന്ധിച്ച് തീര്‍ച്ചയായും നാം നിങ്ങള്‍ക്ക് താക്കീതു നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്റെ ഇരു കരങ്ങളും ചെയ്തുവെച്ചത് നോക്കിക്കാണും ദിനം. അന്ന് സത്യനിഷേധി പറയും: "ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായേനെ.” - Muhammad Karakunnu and Vanidas Elayavoor (Malayalam)