Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
96:1
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ
96:1
വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:2
خَلَقَ ٱلْإِنسَـٰنَ مِنْ عَلَقٍ
96:2
ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:3
ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ
96:3
വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:4
ٱلَّذِى عَلَّمَ بِٱلْقَلَمِ
96:4
പേനകൊണ്ടു പഠിപ്പിച്ചവന്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:5
عَلَّمَ ٱلْإِنسَـٰنَ مَا لَمْ يَعْلَمْ
96:5
മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:6
كَلَّآ إِنَّ ٱلْإِنسَـٰنَ لَيَطْغَىٰٓ
96:6
സംശയമില്ല; മനുഷ്യന്‍ അതിക്രമിയായിരിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:7
أَن رَّءَاهُ ٱسْتَغْنَىٰٓ
96:7
തനിക്കുതാന്‍പോന്നവനായി കണ്ടതിനാല്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:8
إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ
96:8
നിശ്ചയം, മടക്കം നിന്റെ നാഥങ്കലേക്കാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:9
أَرَءَيْتَ ٱلَّذِى يَنْهَىٰ
96:9
തടയുന്നവനെ നീ കണ്ടോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:10
عَبْدًا إِذَا صَلَّىٰٓ
96:10
നമ്മുടെ ദാസനെ, അവന്‍ നമസ്കരിക്കുമ്പോള്‍ - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:11
أَرَءَيْتَ إِن كَانَ عَلَى ٱلْهُدَىٰٓ
96:11
നീ കണ്ടോ? ആ അടിമ നേര്‍വഴിയില്‍ തന്നെയാണ്; - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:12
أَوْ أَمَرَ بِٱلتَّقْوَىٰٓ
96:12
അഥവാ, ഭക്തി ഉപദേശിക്കുന്നവനാണ്! - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:13
أَرَءَيْتَ إِن كَذَّبَ وَتَوَلَّىٰٓ
96:13
നീ കണ്ടോ? ഈ തടയുന്നവന്‍ സത്യത്തെ തള്ളിക്കളയുകയും പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തവനാണ്! - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:14
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
96:14
അല്ലാഹു എല്ലാം കാണുന്നുവെന്ന് അവന്‍ അറിയുന്നില്ലേ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:15
كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًۢا بِٱلنَّاصِيَةِ
96:15
സംശയം വേണ്ട; അവനിത് അവസാനിപ്പിക്കുന്നില്ലെങ്കില്‍; അവന്റെ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:16
نَاصِيَةٍ كَـٰذِبَةٍ خَاطِئَةٍ
96:16
കള്ളം പറയുകയും; പാപം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുമ! - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:17
فَلْيَدْعُ نَادِيَهُۥ
96:17
അപ്പോഴവന്‍ തന്റെ ആളുകളെ വിളിക്കട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:18
سَنَدْعُ ٱلزَّبَانِيَةَ
96:18
നാം നമ്മുടെ ശിക്ഷാകാര്യങ്ങളുടെ ചുമതലക്കാരെയും വിളിക്കാം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
96:19
كَلَّا لَا تُطِعْهُ وَٱسْجُدْ وَٱقْتَرِب ۩
96:19
അരുത്! നീ അവന് വഴങ്ങരുത്. നീ സാഷ്ടാംഗം പ്രണമിക്കുക! നമ്മുടെ സാമീപ്യം നേടുക - Muhammad Karakunnu and Vanidas Elayavoor (Malayalam)