Selected
Original Text
Muhammad Karakunnu and Vanidas Elayavoor
Abdullah Yusuf Ali
Abdul Majid Daryabadi
Abul Ala Maududi
Ahmed Ali
Ahmed Raza Khan
A. J. Arberry
Ali Quli Qarai
Hasan al-Fatih Qaribullah and Ahmad Darwish
Mohammad Habib Shakir
Mohammed Marmaduke William Pickthall
Muhammad Sarwar
Muhammad Taqi-ud-Din al-Hilali and Muhammad Muhsin Khan
Safi-ur-Rahman al-Mubarakpuri
Saheeh International
Talal Itani
Transliteration
Wahiduddin Khan
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
In the name of Allah, Most Gracious, Most Merciful.
80:1
عَبَسَ وَتَوَلَّىٰٓ
80:1
അദ്ദേഹം നെറ്റിചുളിച്ചു, മുഖം തിരിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:2
أَن جَآءَهُ ٱلْأَعْمَىٰ
80:2
കുരുടന്റെ വരവു കാരണം. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:3
وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ
80:3
നിനക്കെന്തറിയാം? ഒരുവേള അവന്‍ വിശുദ്ധി വരിച്ചെങ്കിലോ? - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:4
أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ
80:4
അഥവാ, ഉപദേശം ശ്രദ്ധിക്കുകയും ആ ഉപദേശം അയാള്‍ക്ക് ഉപകരിക്കുകയും ചെയ്തേക്കാമല്ലോ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:5
أَمَّا مَنِ ٱسْتَغْنَىٰ
80:5
എന്നാല്‍ താന്‍പോരിമ നടിച്ചവനോ; - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:6
فَأَنتَ لَهُۥ تَصَدَّىٰ
80:6
അവന്റെ നേരെ നീ ശ്രദ്ധ തിരിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:7
وَمَا عَلَيْكَ أَلَّا يَزَّكَّىٰ
80:7
അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:8
وَأَمَّا مَن جَآءَكَ يَسْعَىٰ
80:8
എന്നാല്‍ നിന്നെത്തേടി ഓടി വന്നവനോ, - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:9
وَهُوَ يَخْشَىٰ
80:9
അവന്‍ ദൈവഭയമുള്ളവനാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:10
فَأَنتَ عَنْهُ تَلَهَّىٰ
80:10
എന്നിട്ടും നീ അവന്റെ കാര്യത്തില്‍ അശ്രദ്ധ കാണിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:11
كَلَّآ إِنَّهَا تَذْكِرَةٌ
80:11
അറിയുക: ഇതൊരുദ്ബോധനമാ ണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:12
فَمَن شَآءَ ذَكَرَهُۥ
80:12
അതിനാല്‍ മനസ്സുള്ളവര്‍ ഇതോര്‍ക്കട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:13
فِى صُحُفٍ مُّكَرَّمَةٍ
80:13
ആദരണീയമായ ഏടുകളിലാണിതുള്ളത്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:14
مَّرْفُوعَةٍ مُّطَهَّرَةٍۭ
80:14
ഉന്നതങ്ങളും വിശുദ്ധങ്ങളുമായ ഏടുകളില്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:15
بِأَيْدِى سَفَرَةٍ
80:15
ചില സന്ദേശവാഹകരുടെ കൈകളിലാണവ; - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:16
كِرَامٍۭ بَرَرَةٍ
80:16
അവര്‍ മാന്യരും മഹത്തുക്കളുമാണ്. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:17
قُتِلَ ٱلْإِنسَـٰنُ مَآ أَكْفَرَهُۥ
80:17
മനുഷ്യന്‍ തുലയട്ടെ. അവനിത്ര നന്ദിയില്ലാത്തവനായതെന്ത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:18
مِنْ أَىِّ شَىْءٍ خَلَقَهُۥ
80:18
ഏതൊരു വസ്തുവില്‍ നിന്നാണവനെ പടച്ചത്? - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:19
مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ
80:19
ഒരു ബീജ കണത്തില്‍നിന്നാണവനെ സൃഷ്ടിച്ചത്. അങ്ങനെ ക്രമാനുസൃതം രൂപപ്പെടുത്തി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:20
ثُمَّ ٱلسَّبِيلَ يَسَّرَهُۥ
80:20
എന്നിട്ട് അല്ലാഹു അവന്ന് വഴി എളുപ്പമാക്കിക്കൊടുത്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:21
ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ
80:21
പിന്നീട് അവനെ മരിപ്പിച്ചു. മറമാടുകയും ചെയ്തു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:22
ثُمَّ إِذَا شَآءَ أَنشَرَهُۥ
80:22
പിന്നെ അല്ലാഹു ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:23
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ
80:23
അല്ല, അല്ലാഹു കല്പിച്ചത് അവന്‍ നിര്‍വഹിച്ചില്ല. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:24
فَلْيَنظُرِ ٱلْإِنسَـٰنُ إِلَىٰ طَعَامِهِۦٓ
80:24
മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:25
أَنَّا صَبَبْنَا ٱلْمَآءَ صَبًّا
80:25
നാം ധാരാളമായി മഴവെള്ളം വീഴ്ത്തി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:26
ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا
80:26
പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:27
فَأَنۢبَتْنَا فِيهَا حَبًّا
80:27
അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:28
وَعِنَبًا وَقَضْبًا
80:28
മുന്തിരിയും പച്ചക്കറികളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:29
وَزَيْتُونًا وَنَخْلًا
80:29
ഒലീവും ഈത്തപ്പനയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:30
وَحَدَآئِقَ غُلْبًا
80:30
ഇടതൂര്‍ന്ന തോട്ടങ്ങളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:31
وَفَـٰكِهَةً وَأَبًّا
80:31
പഴങ്ങളും പുല്‍പടര്‍പ്പുകളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:32
مَّتَـٰعًا لَّكُمْ وَلِأَنْعَـٰمِكُمْ
80:32
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ആഹാരമായി. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:33
فَإِذَا جَآءَتِ ٱلصَّآخَّةُ
80:33
എന്നാല്‍ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:34
يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ
80:34
അതുണ്ടാവുന്ന ദിനം മനുഷ്യന്‍ തന്റെ സഹോദരനെ വെടിഞ്ഞോടും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:35
وَأُمِّهِۦ وَأَبِيهِ
80:35
മാതാവിനെയും പിതാവിനെയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:36
وَصَـٰحِبَتِهِۦ وَبَنِيهِ
80:36
ഭാര്യയെയും മക്കളെയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:37
لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ
80:37
അന്ന് അവരിലോരോരുത്തര്‍ക്കും സ്വന്തം കാര്യം നോക്കാനുണ്ടാകും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:38
وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ
80:38
അന്നു ചില മുഖങ്ങള്‍ പ്രസന്നങ്ങളായിരിക്കും; - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:39
ضَاحِكَةٌ مُّسْتَبْشِرَةٌ
80:39
ചിരിക്കുന്നവയും സന്തോഷപൂര്‍ണ്ണങ്ങളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:40
وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ
80:40
മറ്റു ചില മുഖങ്ങള്‍ അന്ന് പൊടി പുരണ്ടിരിക്കും; - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:41
تَرْهَقُهَا قَتَرَةٌ
80:41
ഇരുള്‍ മുറ്റിയും. - Muhammad Karakunnu and Vanidas Elayavoor (Malayalam)
80:42
أُو۟لَـٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ
80:42
അവര്‍ തന്നെയാണ് സത്യനിഷേധികളും തെമ്മാടികളും. - Muhammad Karakunnu and Vanidas Elayavoor (Malayalam)